in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കിടിലൻ മധ്യനിര താരത്തെ കൊണ്ടുവരാൻ ബംഗളുരു🔥; ലക്ഷ്യവെച്ചിരിക്കുന്നത് ഐഎസ്എലിലെ മികച്ച താരങ്ങളിൽ ഒരാളെ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ വിന്റർ ട്രാൻസ്ഫർ വിൻഡോ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ഒട്ടനവധി ത്രസിപ്പിക്കുന്ന ട്രാൻസ്ഫർ നീക്കങ്ങൾക്കാണ് സാക്ഷ്യം വഴിക്കുന്നത്.

ഇപ്പോളിത വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ പുതിയൊരു ട്രാൻസ്ഫർ അഭ്യൂഹവും കൂടി രംഗത്ത് വന്നിരിക്കുകയാണ്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഹൈദരാബാദ് എഫ്സിയുടെ മുഹമ്മദ് യാസിറിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ബംഗളുരു എഫ്സി.

നിലവിലെ സീസണിൽ താരം ഹൈദരാബാദിന് വേണ്ടി 11 മത്സരങ്ങൾ നിന്ന് ഒരു ഗോളും ഒരു അസ്സിസ്റ്റുമാണ് സ്വന്തമാക്കിയിടുള്ളത്. ഐഎസ്എലിലെ തന്നെ മികച്ച യുവ താരങ്ങളിൽ ഒരാളാണ് യാസിർ.

എന്നാൽ ഈ സീസണിൽ ഹൈദരാബാദ് എഫ്സി ക്ലബ്ബില്ലുള്ള പ്രശ്നങ്ങൾ മൂലമാണ് താരത്തിന് മികച്ച രീതിയിൽ കളിക്കാൻ കഴിയാത്തത്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഈ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും.

ഹോർമിയെ അത്ര പെട്ടെന്ന് വിൽക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല…

ജുവാൻ ഫെറാണ്ടോ മറ്റൊരു ഐഎസ്എൽ ക്ലബ്ബിന്റെ പരിശീലകനാവുന്നു..?