in , , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ജുവാൻ ഫെറാണ്ടോ മറ്റൊരു ഐഎസ്എൽ ക്ലബ്ബിന്റെ പരിശീലകനാവുന്നു..?

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഹൻ ബഗാനുമായി വേർപിരിഞ്ഞ പരിശീലകൻ ജുവാൻ ഫെറാണ്ടോ മറ്റൊരു ഐഎസ്എൽ ക്ലബ്ബിന്റെ പരിശീലാകാനാവുമെന്ന് സൂചനകൾ. മോഹൻ ബഗാനുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്ത് വിടുന്ന മോഹൻ ബഗാൻ ഹബ്ബ് എന്ന എക്സ് ഹാൻഡിലാണ് ഇക്കാര്യം പുറത്ത് വീട്ടിരിക്കുന്നത്.

ഫെറാണ്ടോയെ പരിശീലകനാക്കാൻ ഹൈദരാബാദ് എഫ്സി ശ്രമങ്ങൾ നടത്തുന്നു എന്നാണ് പ്രസ്തുത എക്സ് ഹാൻഡിൽ പുറത്ത് വിടുന്ന വിവരം.

നിലവിൽ തൊങ്ബോയ് സിംഗ്തോയാണ് ഹൈദരാബാദിന്റെ പരിശീലകൻ. എന്നാൽ സിംഗ്ടൊയുടെ കീഴിൽ വളരെ മോശം സാഹചര്യത്തിലൂടെയാണ് ക്ലബ്‌ കടന്ന് പോകുന്നത്.

നിലവിൽ 11 മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദിന് ലീഗ് സീസണിൽ ഒരു വിജയം പോലും നേടാനായിട്ടില്ല. 4 സമനിലകളിൽ നിന്ന് ലഭിച്ച 4 പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.

അതെ സമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഹൈദരാബാദ് ഫെറാണ്ടോയെ പരിശീലകനാക്കുന്നതിലുള്ള പ്രതിസന്ധികൾ എങ്ങനെ മറികടക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്.

കിടിലൻ മധ്യനിര താരത്തെ കൊണ്ടുവരാൻ ബംഗളുരു🔥; ലക്ഷ്യവെച്ചിരിക്കുന്നത് ഐഎസ്എലിലെ മികച്ച താരങ്ങളിൽ ഒരാളെ…

ഇനി റഫറിയുടെ മണ്ടത്തരങ്ങൾ നടക്കൂല, ഐഎസ്എലിൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നു😍🔥