ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ പത്താം സീസണിലാണ് നിലവിലുള്ളത്. 2014 ഇന്ത്യയിലെ ഫുട്ബോൾ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ എസ് എൽ ടൂർണമെന്റ് ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ ഫുട്ബോളിന് വളർച്ചയാണ് ഉണ്ടാവുന്നത്. ഇപ്പോഴിതാ ഇന്ത്യൻ സൂപ്പർ ലീഗ് പത്തു വർഷങ്ങൾ തികക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ അരങ്ങേറവേ ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിയിങ് പ്രശ്നങ്ങളും മറ്റും പരിഹരിക്കാൻ വേണ്ടി വീഡിയോ അസിസ്റ്റന്റ് റഫറിയിങ് VAR കൊണ്ടുവരാൻ ഒരുങ്ങുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. VAR കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കത്തയച്ചിട്ടുണ്ട്.
VAR കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ട് അഡീഷണൽ വീഡിയോ റിവ്യൂ സിസ്റ്റം AVRS ട്രയൽ നടത്തുവാൻ വേണ്ടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന് കത്തയച്ചത്. വീഡിയോ അസിസ്റ്റിംഗ് സാങ്കേതികവിദ്യകൾ വരുന്നത് വഴി ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങളിലെ റഫറിയിങ് തെറ്റുകൾ പരിഹരിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.