in , , ,

LOLLOL LOVELOVE CryCry

ഒരു മത്സരം പോലും ജയിക്കാൻ പറ്റിയില്ല; ഇതിലും നാണക്കേട് ഇനി ബംഗളുരുവിന് വരാനില്ല😂…

Sunil Chhetri of Bengaluru FC celebrates after a goal during match 13 of the Indian Super League (ISL) 2023-24 season played between Bengaluru FC and East Bengal FC held at Sree Kanteerava Outdoor stadium in Bengaluru on October 04, 2023. Chenthil Mohan /Focus Sports/ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ അവസാന മത്സരങ്ങളോട് അടുക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

കഴിഞ്ഞ ദിവസം വരെ ഈയൊരു സ്ഥാനത്തിനായി ബംഗളുരു എഫ്സിയും രംഗത്തുണ്ടായിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന ഈസ്റ്റ്‌ ബംഗാളിനെതിരെയുള്ള മത്സരത്തിൽ തോറ്റത്തോടെ ബംഗളുരു എഫ്സി ഐഎസ്എൽ പ്ലേ ഓഫിൽ നിന്ന് പുറത്തായിരിക്കുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബംഗളുരുവിന്റെ തോൽവി.

ഈയൊരു മത്സരം കൂടി തോറ്റത്തോടെ ബംഗാളുരുവിന് ഈ സീസണിലെ ഏറ്റവും നാണക്കേടുത്തുന്ന റെക്കോർഡ് കൂടി ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. ഈ സീസണിൽ ബംഗളുരുവിന് ഒരു എവേ മത്സരം പോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല.

പത്ത് എവേ മത്സരങ്ങൾ നിന്ന് മൂന്ന് സമനിലയും ഏഴ് തോൽവിയുമാണ് ബംഗാളുരു എഫ്സിക്ക്‌ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ബംഗളുരുവിന് ഐഎസ്എലിൽ ഒരു എവേ മത്സരം പോലും ജയിക്കാൻ കഴിയാത്തത്.

ബ്ലാസ്‌റ്റേഴ്‌സിനെ ഞങ്ങൾ വിമർശിക്കും, നിങ്ങൾ ട്രോളാൻ നിൽക്കണ്ട; പഴയ ബിഎഫ്സിയനെ എയറിൽ കേറ്റി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

രാഹുലിന്റെ ഭാവി എന്ത്..?രാഹുൽ ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമോ