in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്‌റ്റേഴ്‌സിനെ ഞങ്ങൾ വിമർശിക്കും, നിങ്ങൾ ട്രോളാൻ നിൽക്കണ്ട; പഴയ ബിഎഫ്സിയനെ എയറിൽ കേറ്റി ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ബ്ലാസ്റ്റേഴ്സിന്റെ ഫോമിൽ ആരാധകർ അതൃപ്തരാണെങ്കിലും ആരാധകർ വിമർശനം ഉയർത്താറുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ മറ്റുള്ളവർ വിമർശിക്കുന്നതോ പരിഹസിക്കുന്നതോ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വെച്ച് പുറപ്പിക്കില്ല എന്നതിന്റെ തെളിവാണ് മുൻ ബംഗളുരു എഫ്സി താരം എറിക്ക് പാർത്താലുവിന് ലഭിക്കുന്ന കമന്റുകൾ.

സംഭവം ബ്ലാസ്റ്റേഴ്‌സ് നിലവിൽ മോശം ഫോമിലാണ്. തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെടുന്നു. ടീമിലെ പ്രധാന താരങ്ങളുടെ പരിക്ക് തന്നെയാണ് അതിന് കാരണം. എങ്കിലും സീസൺ തുടക്കത്തിലെ മിന്നും ഫോമിന്റെ പിൻബലത്തിൽ സീസണിലെ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ബ്ലാസ്റ്റേഴ്സിന്റെ ഫോമിൽ ആരാധകർ അതൃപ്തരാണെങ്കിലും ആരാധകർ വിമർശനം ഉയർത്താറുണ്ടെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ മറ്റുള്ളവർ വിമർശിക്കുന്നതോ പരിഹസിക്കുന്നതോ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വെച്ച് പുറപ്പിക്കില്ല എന്നതിന്റെ തെളിവാണ് മുൻ ബംഗളുരു എഫ്സി താരം എറിക്ക് പാർത്താലുവിന് ലഭിക്കുന്ന കമന്റുകൾ.

നോർത്ത് ഈസ്റ്റിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ ബ്ലാസ്‌റ്റേഴ്‌സിനെ പരോക്ഷമായി പരിഹസിച്ച് എറിക്ക് പാർത്താലു രംഗത്ത് വന്നത്. ഏതാണ് ഏറ്റവും മോശം എന്നറിയില്ല,കഴിഞ്ഞ സീസൺ അവസാനിപ്പിച്ച രീതിയാണോ മോശം അതോ ഈ സീസൺ അവസാനിപ്പിച്ച രീതിയാണ് മോശം? ഇതായിരുന്നു അദ്ദേഹം ട്വിറ്ററിൽ പങ്ക് വെച്ചത്.

തുടർ തോൽവികളിൽ ബ്ലാസ്റ്റേഴ്‌സ് സീസൺ അവസാനിപ്പിക്കുന്നതാണോ, അതോ കഴിഞ്ഞ സീസൺ പോലെ ഇറങ്ങിപ്പോയി സീസൺ അവസാനിപ്പിക്കുന്നതാണോ ഏറ്റവും മോശം എന്നാണ് പാർത്താലു ഇവിടെ പരിഹസിച്ചിരിക്കുന്നത്. എന്നാൽ ഇതിന് കൃത്യമായ മറുപടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയിട്ടുമുണ്ട്.

ഏതാണ് മോശം എന്ന പാർത്താലുവിന്റെ ചോദ്യത്തിന് ഏറ്റവും മോശം നിങ്ങളുടെ കമന്ററി എന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറുപടി നൽകിയത്. നിലവിലെ ഐഎസ്എല്ലിന്റെ കമന്ററി ടീമിന്റെ ഭാഗം കൂടിയാണ് പാർത്താലു. ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇത്തരത്തിലുള്ള മറുപടി.

ഹൈദരാബാദിന്റെ കിടിലൻ യുവ താരത്തെ തൂക്കി ഐഎസ്എൽ ക്ലബ്‌🔥; രണ്ടും കൽപ്പിച്ച് ക്ലബ്‌ മാനേജ്‍മെന്റ്…

ഒരു മത്സരം പോലും ജയിക്കാൻ പറ്റിയില്ല; ഇതിലും നാണക്കേട് ഇനി ബംഗളുരുവിന് വരാനില്ല😂…