in , , ,

LOLLOL OMGOMG AngryAngry CryCry LOVELOVE

ഹൈദരാബാദിന്റെ കിടിലൻ യുവ താരത്തെ തൂക്കി ഐഎസ്എൽ ക്ലബ്‌?; രണ്ടും കൽപ്പിച്ച് ക്ലബ്‌ മാനേജ്‍മെന്റ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത വർഷത്തിനായുള്ള നീക്കങ്ങൾ മിക്ക ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഒട്ടേറെ അഭ്യൂഹങ്ങൾ ട്രാൻസ്ഫർ നീക്കങ്ങളെ ബന്ധപ്പെട്ട് പുറത്ത് വരുന്നത്.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ എഫ്സി ഹൈദരാബാദ് എഫ്സിയുടെ മധ്യനിര താരം മാർക്ക് സോതൻപുയെ സ്വന്തമാക്കിയിരിക്കുകയാണ്.

രണ്ട് വർഷം നീളുന്ന കരാറിലായിരിക്കും താരം ഈസ്റ്റ്‌ ബംഗാളിലെത്തുക. 21ക്കാരനെ സ്വന്തമാക്കാനായി ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി എന്നിവരും രംഗത്തുണ്ടായിരുന്നെങ്കിലും ഈസ്റ്റ്‌ ബംഗാൾ താരത്തെ കൺവിൻസ് ചെയ്യുകയായിരുന്നു.

താരം നിലവിലെ സീസണിൽ ഹൈദരാബാദിനായി 17 മത്സരങ്ങൾ നിന്ന് ഒരു അസ്സിസ്റ്റ്‌ നേടിയിട്ടുണ്ട്. എന്തിരുന്നാലും നിലവിൽ ഈസ്റ്റ്‌ ബംഗാൾ രണ്ടും കൽപ്പിച്ച് തന്നെയാണുള്ളത്. മികച്ച സൈനിങ്ങുകളാണ് ഇപ്പോൾ ക്ലബ്‌ മാനേജ്‍മെന്റ് നടത്തുന്നത്. കുറച്ച് ദിവസങ്ങൾക്ക്‌ മുൻപായിരുന്നു ഈസ്റ്റ്‌ ബംഗാൾ പഞ്ചാബ് എഫ്സിയുടെ മദിഹ് തലാലിനെ സ്വന്തമാക്കിയത്.

ബ്ലാസ്റ്റേഴ്‌സിന് കൊടുത്ത പണി ബംഗളുരു ആരാധകർക്ക് തിരിച്ച് കിട്ടി?; മഞ്ഞപ്പടയുടെ മധുര പ്രതികാരം?…

ബ്ലാസ്‌റ്റേഴ്‌സിനെ ഞങ്ങൾ വിമർശിക്കും, നിങ്ങൾ ട്രോളാൻ നിൽക്കണ്ട; പഴയ ബിഎഫ്സിയനെ എയറിൽ കേറ്റി ബ്ലാസ്റ്റേഴ്‌സ് ആരാധകർ