കുറെയധികം ചർച്ചകൾക്കും അഭ്യൂഹംങ്ങൾക്കും ഒടുവിലായിരുന്നു മുൻ ബ്ലാസ്റ്റേഴ്‌സ് താരവും മലയാളി കൂടിയായ സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. നിലവിൽ താരം പന്ത് തട്ടുന്നത് മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിന് വേണ്ടിയാണ്.
പ്രതിരോധ താരമായ പ്രീതം കോട്ടലുമായുള്ള സ്വാപ്പ് ഡീലിലൂടെയാണ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ടത്. ഇപ്പോഴിത്ത സഹലിനെ ചുറ്റിപറ്റി നടക്കാതെ പോയൊരു ട്രാൻസ്ഫർ കഥ പുറത്തുവിട്ടിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ മോഹൻ ബഗാൻ പുറമെ ബംഗളുരു എഫ്സിയും താരത്തെ സ്വന്തമാക്കാനയി വളരെയധികം പരിശ്രമിച്ചിരുന്നുയെന്നാണ്. ബംഗളുരു മാനേജ്‌മെന്റ് സഹലിന്റെ പ്രതിനിധികളുമായി സംസാരിച്ച് ഒരു വമ്പൻ ഓഫർ തന്നെ നൽകിയിരുന്നു.
എന്നാൽ ആ ഓഫർ നിരസിക്കുകയായിരുന്നു. ബംഗളുരു താരത്തിനായി അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. പക്ഷെ പ്രയോജനമില്ലാതെയായിപ്പോയി. എന്തിരുന്നാലും സഹൽ നിലവിൽ മോഹൻ ബഗാൻ വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.