in , ,

LOVELOVE LOLLOL

പോരാട്ടത്തിന് തയ്യാറായെന്ന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം💥; മൂന്ന് കളിയിലെ വിലക്കിന്റെ കലിപ്പ് തീർക്കണം…

അങ്ങനെ കുറെ ദിവസത്തിന്റെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് നവംബർ 25 ശനിയാഴ്ച വീണ്ടും തുടങ്ങുകയാണ്. ഇടവേളക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ ഹൈദരാബാദ് എഫ്സിയെ നേരിടും..

അങ്ങനെ കുറെ ദിവസത്തിന്റെ അന്താരാഷ്ട്ര ഇടവേളക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് നവംബർ 25 ശനിയാഴ്ച വീണ്ടും തുടങ്ങുകയാണ്. ഇടവേളക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് കരുത്തന്മാരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരമാണ് പ്രതിരോധ നിരയിലെ മിലോസ് ഡ്രിൻചിച്. സീസണിലെ ആദ്യ മത്സരങ്ങളിൽ താരം മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനായി കാഴ്ച്ചവെച്ചത്.

എന്നാൽ മുംബൈക്കെതിരെയുള്ള പോരാട്ടത്തിൽ താരം റെഡ് കാർഡ് വാങ്ങുകയും പിന്നീട് AIFF ന്റെ അച്ചടക്ക കമ്മറ്റി താരത്തിന് മൂന്ന് മത്സരങ്ങളുടെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ മൂന്ന് മത്സരങ്ങളുടെ വിലക്ക് അവസാനിച്ച് താരം വീണ്ടും ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടാൻ പോവുകയാണ്.

ഇപ്പോഴിത്ത താരം തന്റെ തിരിച്ചുവരവിനെ ബന്ധപ്പെട്ട് സംസാരിച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം വഴി താരം പറഞ്ഞിരിക്കുന്നത്, “എന്റെ 3 മത്സരങ്ങളുടെ സസ്പെൻഷൻ അവസാനിച്ചു. പിച്ചിലേക്ക് മടങ്ങാനും, ആരാധകരുടെ പിന്തുണ വീണ്ടും ആസ്വദിക്കാനും പോയിന്റുകൾക്കായി പോരാടാനും എനിക്ക് കാത്തിരിക്കാനാവില്ല. എല്ലാവരെയും ശനിയാഴ്ച നമ്മളുടെ സ്റ്റേഡിയത്തിൽ കാണാം” എന്നാണ്.

എന്തിരുന്നാലും ആരാധകരെല്ലാം താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. അതോടൊപ്പം പ്രതിരോധ നിരയിലേക് പരിക്ക് മാറി തിരിച്ചെത്തിയ ലെസ്കോവിച്ചുമായുള്ള താരത്തിന്റെ കോമ്പിനേഷൻ കാണുവാനും ആരാധകർ കത്തിരിക്കുകയാണ്.

അൽ ഹിലാലിൽ നെയ്മറിന്റെ പകരക്കാരനായി ഒരു ബ്രസീലിയൻ താരം വരുന്നു

സഹലിനെ പോകാൻ ബ്ലാസ്റ്റേഴ്‌സിന്റെ ശത്രുക്കളും രംഗത്ത് വന്നിരുന്നു🫤; പക്ഷെ കാര്യമില്ലാതെയായിപ്പോയി…