in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഞങ്ങൾക്ക് മനസിലായില്ല : സൂപ്പർ താരം വെളിപ്പെടുത്തുന്നു..

നമുക്കറിയാവുന്നതുപോലെ സിറ്റി ഗ്രൂപ്പിന്റെ കീഴിൽ മുംബൈ വന്നതിനുശേഷം ഏറ്റവും മികച്ച മാനേജ്മെന്റ് തന്നെയാണ് മുംബൈയ്ക്ക് ഉള്ളത്. പരിശീലകന്റെ തന്ത്രങ്ങൾക്ക് ഒത്ത താരങ്ങളെയും അവർ കൊണ്ടുവന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും മികച്ച സീസണിലൂടെയാണ് മുംബൈ സിറ്റി എഫ്സി കടന്നുപോകുന്നത്. ഈ സീസണിൽ 18 മത്സരങ്ങളിൽ ഒരു മത്സരം പോലും ഇതുവരെ മുംബൈ സിറ്റി എഫ്സി തോറ്റിട്ടില്ല. നിലവിൽ 46 പോയിന്റുമായി പട്ടികയിൽ ഏറ്റവും മുൻപന്തിയിലാണ് മുംബൈ.

എന്നാൽ കഴിഞ്ഞ സീസണിൽ മുംബൈയ്ക്ക് കാര്യങ്ങളത്ര ശുഭകാരമായിരുന്നില്ല. സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ സെമിഫൈനൽ യോഗ്യത പോലും നേടിയിരുന്നില്ല. ഇതിനൊരു കാരണമുണ്ട്.

നമുക്കറിയാവുന്നതുപോലെ സിറ്റി ഗ്രൂപ്പിന്റെ കീഴിൽ മുംബൈ വന്നതിനുശേഷം ഏറ്റവും മികച്ച മാനേജ്മെന്റ് തന്നെയാണ് മുംബൈയ്ക്ക് ഉള്ളത്. പരിശീലകന്റെ തന്ത്രങ്ങൾക്ക് ഒത്ത താരങ്ങളെയും അവർ കൊണ്ടുവന്നു.

ഇപ്പോഴിതാ മുംബൈ എന്തുകൊണ്ടാണ് കഴിഞ്ഞ സീസണിൽ മോശപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കാരണമെന്നതിന് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബിപിൻ സിംഗ്. പരിശീലകൻ ഡെസ് ബക്കിംഗ്ഹാമിന്റെ തന്ത്രങ്ങൾ താരങ്ങൾക്ക് മനസ്സിലാവാത്തത് കൊണ്ടായിരുന്നു ഇത്തരം അവസ്ഥ വന്നത് എന്നാണ് താരം പറയുന്നത്.

“കഴിഞ്ഞ സീസണിലും പരിശീലകൻ താരങ്ങളെ ഓരോരുത്തരെയും വന്ന്കണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ തന്ത്രങ്ങൾ പൂർണമായി മനസ്സിലാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല”

“പക്ഷേ ഈ സീസണിലേക്ക് വന്നപ്പോൾ പരിശീലകൻ ഓരോരുത്തരെ എടുത്ത് കൂടുതൽ സമയം ചെലവഴിക്കുകയും ഓരോ കാര്യങ്ങളും വളരെ വ്യക്തമായി പറയുകയും ഞങ്ങളുടെ ആത്മവിശ്വാസം വർദ്ധിപിക്കുകയും ചെയ്തു “

“അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഞങ്ങൾക്ക് ആദ്യ സീസണിൽ മനസ്സിലായില്ലെങ്കിലും ഇപ്പോൾ അദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും അതെങ്ങനെ കളിക്കളത്തിൽ ഉപയോഗിക്കണം എന്നതിനെക്കുറിച്ചെല്ലാം ഞങ്ങൾക്ക് ഇപ്പോൾ ബോധമുണ്ട്” എന്നാണ് താരം പറഞ്ഞത്.

എന്തിരുന്നാലും സീസണിൽ രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ മുംബൈ സിറ്റി എഫ്സി ഷീൽഡ് കപ്പ് സ്വന്തമാക്കി കഴിഞ്ഞു. അതോടൊപ്പം സെമിഫൈനലും ഇതോടകം മുംബൈ ഉറപ്പിച്ചു കഴിഞ്ഞു.

റൊണാൾഡോ അൽ-ഹിലാലിനായി കളിക്കും;

രണ്ടാമനായി ലൂണ, ലിസ്റ്റിൽ മുംബൈ താരങ്ങളുടെ ആധിപത്യം?