in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

രണ്ടാമനായി ലൂണ, ലിസ്റ്റിൽ മുംബൈ താരങ്ങളുടെ ആധിപത്യം?

സീസണിലെ ഇരുപതാം റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങൾ ആരൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ അവസാന ഘട്ട മത്സരങ്ങളോട് അടുക്കുകയാണ്. നിലവിൽ പോയിന്റ് പട്ടികയിൽ 46 പോയിന്റുമായി ബഹുദൂരം മുൻപിലാണ് മുംബൈ സിറ്റി എഫ്സി.

സീസണിലെ ഇരുപതാം റൗണ്ട് പോരാട്ടങ്ങൾ അവസാനിക്കുമ്പോൾ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങൾ ആരൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. ആദ്യ 10 സ്ഥാനക്കാരെ നോക്കുമ്പോൾ മുംബൈ സിറ്റി എഫ്സിയുടെ ആധിപത്യമാണ് നമുക്ക് കാണാൻ കഴിയുന്നത്.

മുംബൈയുടെ മൂന്നു താരങ്ങളും എടികെ മോഹൻ ബഗാൻ, എഫ് സി ഗോവ എന്നീ ക്ലബ്ബുകളുടെ രണ്ട് താരങ്ങളും കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സി, ജംഷെദ്പൂർ എഫ്സി എന്നീ ക്ലബ്ബുകളുടെ ഓരോ താരങ്ങൾ വീതവുമാണ് ആദ്യപത്ത് സ്ഥാനങ്ങളിലുള്ളത്.

ഇതിൽ ഏറ്റവും
മുൻപന്തിയിലുള്ളത് എടികെ മോഹൻ ബഗാനിന്റെ മുന്നേറ്റതാരമായ ദിമിത്രി പെട്രാറ്റോസാണ്. താരം നിലവിൽ 47 അവസരങ്ങളാണ് ക്ലബ്ബിന് വേണ്ടി നൽകിയിട്ടുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയാണ്.

താരം നിലവിൽ മികച്ച 46 അവസരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സംഭാവന നൽകിയത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളതും മറ്റൊരു എടികെ മോഹൻ ബഗാൻ താരമാണ്. 45 അവസരങ്ങൾ നൽകി ഹ്യൂഗോ ബൗമസാണ് മൂന്നാം സ്ഥാനത്ത്.

മുംബൈ താരങ്ങളായ ഗ്രെഗ് സ്റ്റുവർട്ട് പട്ടികയിൽ നാലാം സ്ഥാനത്തും ജോർജ്ജ് പെരേര ഡിയാസ് എട്ടാം സ്ഥാനത്തും ലാലിയൻസുവാല ചാങ്‌ടെ പത്താം സ്ഥാനത്തുമാണുള്ളത്.

അഞ്ചാം സ്ഥാനത്തുള്ള ഗോവൻ താരമായ ബ്രാൻഡൺനാണ് ഇന്ത്യൻ നിരയിൽ നോക്കുമ്പോൾ ഏറ്റവും മുൻപന്തിയിൽ. താരം ഗോവയ്ക്ക് വേണ്ടി മികച്ച 36 അവസരങ്ങളാണ് നൽകിയിട്ടുള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലെ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച താരങ്ങളുടെ പട്ടിക ഇതാ…

അദ്ദേഹത്തിന്റെ തന്ത്രങ്ങൾ ഞങ്ങൾക്ക് മനസിലായില്ല : സൂപ്പർ താരം വെളിപ്പെടുത്തുന്നു..

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം പുതിയ ക്ലബ്ബിലേക്ക്?