കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടാമായ മഞ്ഞപ്പട 2020-21 സീസണിൽ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ താരമാണ് ഇംഗ്ലീഷ് മുന്നേറ്റ താരം ഗാരി ഹൂപ്പർ. എടികെ മോഹൻ ബഗാനെതിരെ താരം നേടിയ ലോങ്ങ് റേഞ്ച് ഗോളൊക്കെ ഒരിക്കലും ആരാധകർ മറക്കില്ല.
ഇപ്പോഴിത ഗാരി ഹൂപ്പർ പുതിയ ക്ലബ്ബിൽ ചേർന്നിരിക്കുകയാണ്. യു.എ.ഇ മൂന്നാം-തല ക്ലബ്ബായ ഗൾഫ് യുണൈറ്റഡ് എഫ്‌സിയാണ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
നിലവിൽ ഗൾഫ് യുണൈറ്റഡ് എഫ്സിയുടെ പരിശീലകൻ ഇംഗ്ലീഷ്ക്കാരനായ സ്റ്റീവൻ ടൈലറാണ്. ഗാരി ഹൂപ്പറും സ്റ്റീവൻ ടൈലറും 2018ൽ ന്യൂസിലാൻഡ് ക്ലബ്ബായ വെല്ലിംഗ്ടൺ ഫീനിക്സ് എഫ്സിക്കി വേണ്ടി ഒരുമിച്ച് പന്ത് തട്ടിയ താരങ്ങൾ കൂടിയാണ്.
അതുകൊണ്ടുതന്നെ സ്റ്റീവൻ ടൈലറിന്റെ സാന്നിധ്യമായിരിക്കും ഗാരി ഹൂപ്പറിനെ ഗൾഫ് യുണൈറ്റഡിൽ എത്തിച്ചത്. അതിനപ്പുറം ഇരുവരും ഒരേസമയം ഇന്ത്യൻ സൂപ്പർ ലീഗിലും പന്ത് തട്ടിയിട്ടുണ്ട്.
2020-21 സീസണിൽ ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കിട്ടിയപ്പോൾ അതേ സീസണിൽ സ്റ്റീവൻ ടൈലർ ഒഡിഷ എഫ്സിയുടെ താരം കൂടിയായിരുന്നു.