in , , , ,

ലെസ്കോയ്ക്ക് പുറമെ മറ്റൊരു വിദേശ സൂപ്പർ താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിടുന്നു…

നിലവിൽ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും 2024-25 സീസണിനായുള്ള തയ്യാറെടുപ്പില്ലാണ്. ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച്ച് ഒട്ടേറെ അഭ്യൂഹങ്ങളാണ് ഓരോ ക്ലബിനെയും ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾ നിന്ന് ബ്ലാസ്റ്റേഴ്‌സ് വിട്ടത് അഞ്ചോള്ളം താരങ്ങളാണ്. ഇതിൽ എടുത്ത് പറയണ്ടേതാണ് വിദേശ താരങ്ങളായ ഡിമിട്രിയോസ് ഡയമൻ്റകോസ്, മാർക്കോ ലെസ്കോവിച്ച്, ഡെയ്സുകെ സകായ് എന്നിവരുടെ വിടവാങ്ങൽ.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവർക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന്റെ ഘാനിയൻ മുന്നേറ്റ താരമായ ക്വാമെ പെപ്രയും ബ്ലാസ്റ്റേഴ്‌സ് വിടുമെന്നാണ്. വരും ദിവസങ്ങളിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഈ കാര്യം ആരാധകരെ അറിയിക്കും.

കഴിഞ്ഞ സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിലാണ് പെപ്ര ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. താരം ബ്ലാസ്റ്റേഴ്‌സിനായി 14 മത്സരങ്ങൾ നിന്ന് നാല് ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്ത് വരുന്നതായിരിക്കും.

സൂപ്പർ താരങ്ങൾ കൊഴിഞ്ഞുപോകുന്നു, ഫാൻസിന് അറിയേണ്ടത് ഈ വിദേശതാരങ്ങളുടെ അപ്ഡേറ്റാണ്..

ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിര ഭരിക്കാൻ വീണ്ടും ഒരു ഗ്രീസുകാരൻ;ദിമ്മിയുടെ പകരക്കാരൻ റെഡി