in , , ,

മുൻപിലുള്ളത് റൊണാൾഡോയുടെ അൽ-നാസർ മാത്രം🥵; വീണ്ടും ഏഷ്യൻ വൻ കരയിൽ ബ്ലാസ്റ്റേഴ്‌സിന്റെ സർവ്വാധിപത്യം..

ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് എവിടെ കളിക്കാൻ പോയാലും അവിടെ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായിമയായ മഞ്ഞപ്പടയുടെ സാനിധ്യവും നമ്മൾക്ക്‌ കാണാൻ കഴിയും.

ഓൺലൈൻ വഴി നോക്കുമ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിസ്സാരക്കാരല്ല. ബ്ലാസ്റ്റേഴ്സിനെ ബന്ധപ്പെട്ട് ഏതെങ്കിലും ട്രാൻസ്ഫർ റൂമർ വന്നാൽ നിമിഷം നേരം കൊണ്ടാണ് അത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിൽ കയറുന്നത്.

ഇപ്പോളിത ഏഷ്യയിലെ ഡിസംബർ മാസത്തെ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ ലഭിച്ച ടീമുക്കിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്താണുള്ളത്. ബ്ലാസ്റ്റേഴ്സിന് ഡിസംബർ മാസത്തിൽ 26.3 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷനാണ് ലഭിച്ചിട്ടുള്ളത്.

ഈ പട്ടികയിൽ ഏറ്റവും മുൻ പന്തിയിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നാസറാണ്. 91 മില്യൺനാണ് അൽ നാസറിന്റെ ഡിസംബർ മാസത്തെ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ. റൊണാൾഡോയെന്ന ബ്രാൻഡുള്ളത് കൊണ്ട് മാത്രമാണ് അൽ നാസർ ഈ പട്ടികയിൽ ഒന്നാം സ്ഥാനതെത്താൻ കഴിയുന്നത്.

23.1 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻ ലഭിച്ച ഇറാനിയൻ ക്ലബ്ബായ എസ്റ്റെഗ്ലാലാണ് ഈ പട്ടികയിൽ മൂന്നാമത്തുള്ളത്. എന്തിരുന്നാലും വമ്പന്മാരായ ഈ ക്ലബ്ബുകൾക്കൊപ്പം ബ്ലാസ്റ്റേഴ്‌സ് എത്തുകയെന്നത് നിസാര കാര്യമല്ല. ഇതോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും തങ്ങളുടെ ഏഷ്യൻ വൻ കരയിലെ സർവ്വാധിപത്യം തെളിയിച്ചിരിക്കുകയാണ്.

ഇരു ടീമിനും ഒരേ പോയിന്റായ പോരാ🫤; സൂപ്പർ കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്താവാൻ കാരണമായ നിയമം ഇതാണ്…..

അടുത്ത കളികളിൽ ജംഷഡ്പൂര് തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് ജയിക്കുകയും ചെയ്താൽ ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തുമോ??