സൂപ്പർ കപ്പിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയിരിക്കുകയാണ് ജംഷഡ്പൂർ എഫ്സി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജംഷഡ്പൂരിന്റെ വിജയം.
Not our night as the boys go down fighting. #KBFCJFC #KalingaSuperCup #KBFC #KeralaBlasters pic.twitter.com/xnDx9onkKx
— Kerala Blasters FC (@KeralaBlasters) January 15, 2024
ഇതോടെ ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കെ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി സെമി ഫൈനൽ യോഗ്യത നേടിയിരിക്കുകയാണ് ജംഷഡ്പൂർ. എന്നാൽ ഒട്ടേറെ ആരാധകരുടെ സംശയമാണ് ഗ്രൂപ്പിൽ ഒരു മത്സരം ബാക്കി നിൽക്കെ ജംഷഡ്പൂർ എങ്ങനെ സെമി ഫൈനൽ യോഗ്യത നേടിയെന്നത്.
കാരണം സാധാരണ നിലയിൽ അടുത്ത മത്സരത്തിൽ ജംഷഡ്പൂർ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് ജയിക്കും ചെയ്താൽ ബ്ലാസ്റ്റേഴ്‌സിന് സെമിയിൽ കയറാമായിരുന്നു. എന്നാൽ സൂപ്പർ കപ്പ് നിമയങ്ങളിൽ ചില വ്യത്യാസങ്ങളുണ്ട്
അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയിച്ചാലും 6 പോയിന്റാകും. ഇതിനകം ജംഷഡ്പൂരിന് 6 പോയിന്റ് ഉണ്ട്. അവർ ഷിലോങ് ലാജോങ്ങുമായുള്ള പോരാട്ടം സമനില പിടിച്ചാലും 7 പോയിന്റുമായി യോഗ്യതയാകും .
ഇനി ജംഷഡ്പൂർ തോറ്റാൽ ബ്ലാസ്റ്റേഴ്‌സിനും ജംഷഡ്പൂരിനും ആറ് പോയിന്റാകും. എങ്കിൽ പിന്നെ നോക്കുക ഗ്രൂപ്പിൽ ഇരു ക്ലബ്ബും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ആര് ജയിച്ചുവെന്നാണ്. ആ മത്സരത്തിൽ ആര് ജയിച്ചോ അവർ യോഗ്യത നേടും. നിലവിൽ ജംഷഡ്പൂർ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയത് കൊണ്ട്, ജംഷഡ്പൂർ സെമി കയറുമെന്ന് ഉറപ്പായി.