in ,

CryCry LOLLOL LOVELOVE AngryAngry OMGOMG

അവസാനം കലമുടച്ച് കൊമ്പൻമാർ, സൂപ്പർ കപ്പിൽ നിന്നും പുറത്തായി..

സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂര് എഫ്സിയോട് അപ്രതീക്ഷിതമായി പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായി.

സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ജംഷഡ്പൂര് എഫ്സിയോട് അപ്രതീക്ഷിതമായി പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായി.

ആവേശം നിറഞ്ഞ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജംഷഡ്പൂര് എഫ്സി തകർത്തത്. ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരമായ ദിമിയുടെ 29 മിനിറ്റ് ഗോളോടെ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം തിരിച്ചടികൾ നൽകുന്നതായിരുന്നു ജംഷഡ്പൂര് എഫ്സി താരമായ ഡാനിയേൽ ചീമയുടെ 33,57 മിനിറ്റുകളിലെ ഇരട്ടഗോളുകൾ.

എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത ദിമിത്രിയോസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ഗോൾ നേടി സമനില സ്വന്തമാക്കി. പക്ഷെ 70മിനിറ്റിൽ ഡാനിയേൽ ചീമ നേടിയെടുത്ത പെനാൽറ്റി ഗോളാക്കി മാറ്റി മൻസോറോ ജംഷഡ്പൂര് എഫ്സിക്ക് സെമിഫൈനൽ യോഗ്യത നേടികൊടുത്തു.

അവസാന നിമിഷങ്ങളിൽ ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോളാക്കി മാറ്റാനായില്ല. നിർണ്ണായക മത്സരം പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൂപ്പർ കപ്പിൽ നിന്നും പുറത്തായി.

ബ്ലാസ്റ്റേഴ്‌സിന് സന്തോഷ വാർത്ത; സൂപ്പർ താരം കളത്തിലേക്ക് തിരിച്ചെത്തുന്നു

ഇരു ടീമിനും ഒരേ പോയിന്റായ പോരാ🫤; സൂപ്പർ കപ്പിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്താവാൻ കാരണമായ നിയമം ഇതാണ്…..