പലപ്പോഴും പരിക്ക് കേരളാ ബ്ലാസ്റ്റേഴ്‌സിന് ഒരു തലവേദനയാവാറുണ്ടെങ്കിലും സമീപ കാലത്തായി പരിക്ക് ബ്ലാസ്റ്റേഴ്‌സിന് അത്ര മേൽ വലിയ തലവേദന സൃഷ്ടിക്കാറില്ല. ഒരു താരത്തിന് പരിക്കേറ്റാൽ ആ വിടവ് നികത്താനുള്ള താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലുണ്ട് എന്നത് തന്നെയാണ് കാരണം.
ഐബാൻ ഡോഹ്ലിംഗ് ജെറി, അഡ്രിയാൻ ലൂണ എന്നീ താരങ്ങൾ ഇതിനോടകം തന്നെ പരിക്കേറ്റ് സീസൺ നഷ്ടമായവരാണ്. എന്നാൽ ഇവർക്ക് പരിക്കേറ്റിട്ടും ബ്ലാസ്റ്റേഴ്‌സിന്റെ റിസൾട്ടുകളെ അത് ബാധിച്ചില്ല എന്നത് ടീമിനും ആരാധകർക്കും ആത്മവിശ്വാസം നൽകുന്നുണ്ട്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും പരിക്കേറ്റ് പുറത്തായ ഈ 3 താരങ്ങളിൽ പ്രതിരോധ താരം ഐബാൻ ഡോഹ്ലിങ് തിരിച്ച് വരവിന്റെ സൂചനകൾ നൽകിയിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ താരം ഇപ്പോൾ കളത്തിലേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ്.
ഈ സീസണിൽ ഇനി ബ്ലാസ്റ്റേഴ്‌സിന് വേണ്ടി താരം കളിക്കില്ല എങ്കിലും കളത്തിലേക്ക് തിരിച്ചെത്തിയ താരം പരിശീലനം ആരംഭിച്ചത് ആരാധകർക്ക് ആശ്വാസം നൽകുന്നുണ്ട്. പരിക്കിൽ നിന്നും മുക്തനായ മലയാളി താരം ആഷിഖ് കുരുണിയാനൊപ്പം താരം പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങളടക്കം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.
കേരളാ ബ്ലാസ്റ്റേഴ്‌സ് വൻ ട്രാൻസ്ഫർ തുക മുടക്കി ടീമിലെത്തിച്ച താരത്തിന് ആകെ 3 മത്സരങ്ങൾ മാത്രമേ കളിക്കാനായുള്ളൂ. പിന്നീട് പരിക്കേറ്റ താരത്തിന് സീസൺ നഷ്ടമാവുകയായിരുന്നു.