ഗോകുലം കേരള എഫ്സിയുടെ താജിക്കിസ്ഥാൻ വിങ്ങറായ കുമ്രോൺ ടർസോനോവിച്ചിന്, താജിക്കിസ്ഥാൻ നാഷണൽ ടീമിൽ ഇടം ലഭിച്ചിരിക്കുകയാണ്. താരം നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ രാജ്യത്തിന് വേണ്ടി കളിക്കും.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ താജിക്കിസ്ഥാൻ ചൈനയോട് സമനില വഴങ്ങിയിരുന്നു. ഇനി നടക്കാൻ പോവുന്ന ഖത്തർ, ലെബനൊണിനെതിരായ മത്സരങ്ങൾക്കാണ് താരത്തിന് താജിക്കിസ്ഥാൻ നാഷണൽ ടീമിൽ ഇടം ലഭിച്ചിരിക്കുന്നത്.
നിലവിലെ ഐ-ലീഗ് സീസണിൽ താരം ഗോകുലം കേരളയ്ക്ക് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്. ഗോകുലം കേരളയുടെ മെയിൻ ഇലവനിലെ പ്രധാന സാനിധ്യമാണ് താരം.
Gokulam Kerala winger Kumron Tursonov has been called up to the Tajikistan national team for the matches against Qatar and Lebanon.#IndianFootball
— ISL & I-League Transfer News (@indiantransfer) January 15, 2024
2018 മുതൽ താരം താജിക്കിസ്ഥാൻ ദേശിയ ടീമിനായി 27 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്തിരുന്നാലും എല്ലാ ഗോകുലം കേരള ആരാധകർക്കും ഇതൊരു അഭിമാന നിമിഷം തന്നെയാണ്.