ബാംഗ്ലൂരു എഫ്സിയെ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആരാധകർക്ക് ആശ്വാസകരമായ വാർത്തയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.
നേരത്തെ പരിക്ക് ബാധിച്ചിരുന്ന മലയാളി താരം ബിജോയ് വർഗീസിന്റെ പരികിനെ കുറിച്ച് അപ്ഡേറ്റ് നൽകിയ ഇവാൻ ആശാൻ ടീമിലെ മറ്റു താരങ്ങൾ എല്ലാവരും ഞായറാഴ്ച മത്സരത്തിന് ലഭ്യമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
നിലവിൽ പരിക്കിന്റെ പിടിയിലായ ബിജോയ് വർഗീസ് അടുത്ത ആഴ്ചയിൽ നടക്കുന്ന പരിശീലനത്തിനിടയിൽ വെച്ച് ടീമിനോടോപ്പം ചേരുമെന്നും ഇവാൻ വുകോമനോവിച് പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് ഇവാൻ ആശാൻ ഇക്കാര്യങ്ങൾ പറയുന്നത്.
“ബിജോയ്ക്ക് പരിക്ക് സംബന്ധിച്ച് ചില പ്രശനങ്ങൾ ഉണ്ടായിരുന്നു. അടുത്ത ആഴ്ചയിൽ പരിശീലനത്തിനിടെ അദ്ദേഹം തിരിച്ചുവരും. ബാക്കിയെല്ലാവരും മത്സരത്തിന് ലഭ്യമാണ്, ഇതുവരെ പ്രശ്നങ്ങളൊന്നുമില്ല.” – ഇവാൻ വുകോമനോവിച് പറഞ്ഞു.
ഏറെ ആവേശകരമായ മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബാംഗ്ലൂരു എഫ്സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഹോം സ്റ്റേഡിയത്തിലുള്ള ആരാധകപിന്തുണ ശക്തിയേകുമെങ്കിലും, ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചു നാട്ടിലേക്ക് മടങ്ങുവാനാണ് സുനിൽ ചേത്രിയും സംഘവും വരുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :