in ,

LOVELOVE OMGOMG LOLLOL

തീയായി കത്തികയറി നാസർ അൽ കയാതി?10ഗോൾ പിറന്ന കിടിലൻ ഐഎസ്എൽ മത്സരം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾമഴ കൊണ്ട് പ്രളയം തീർത്ത പോരാട്ടത്തിന് നോർത്ത് ഈസ്റ്റിലെ ഗുവാഹതി സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs ചെന്നൈയിൻ എഫ്സി ഐഎസ്എൽ മത്സരത്തിൽ പിറന്നത് പത്ത് ഗോളുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾമഴ കൊണ്ട് പ്രളയം തീർത്ത പോരാട്ടത്തിന് നോർത്ത് ഈസ്റ്റിലെ ഗുവാഹതി സ്റ്റേഡിയം സാക്ഷ്യം വഹിച്ചപ്പോൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs ചെന്നൈയിൻ എഫ്സി ഐഎസ്എൽ മത്സരത്തിൽ പിറന്നത് പത്ത് ഗോളുകൾ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മിന്നുംതാരം നാസർ അൽ കയാതി ഇരട്ട അസിസ്റ്റും ഹാട്രിക് ഗോളുകളുമായി കത്തികയറിയ മത്സരത്തിൽ മൂന്നിനെതിരെ ഏഴ് ഗോളുകളുടെ വിജയമാണ് മറീന മച്ചാൻസ് സ്വന്തമാക്കിയത്.

സീസണിലെ ആദ്യ പോയന്റ് ലക്ഷ്യമാക്കി ഹോം സ്റ്റേഡിയത്തിനിറങ്ങിയ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ വലയിലേക്ക് 11-മിനിറ്റിൽ തന്നെ ഗോൾ സ്കോർ ചെയ്ത് നാസർ അൽ കയാതി വേട്ട ആരംഭിച്ചു. 36-മിനിറ്റിൽ ഗിലിലൂടെ സമനില ഗോൾ നേടി നോർത്ത് ഈസ്റ്റ്‌ മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും നാല് മിനിറ്റുകൾക്കപ്പുറം വീണ്ടും ഡച്ച് താരം നാസർ അൽ കയാതിയുടെ ബൂട്ടുകൾ ഗർജിച്ചതോടെ ചെന്നൈയിൻ എഫ്സി ലീഡ് നേടി.

ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് സ്ലിസ്‌കോവിചിലൂടെ ലീഡ് ഉയർത്തിയ ചെന്നൈയിൻ എഫ്സി രണ്ടാം പകുതിയിൽ ആളികത്തി. നാസർ അൽ കയാതിയുടെ ഹാട്രിക് ഗോളുകൾ, സ്ലിസ്‌കോവിചിന്റെ ഇരട്ടഗോളുകൾ, ഡ്യൂകർ, സെൽഫ് ഗോൾ എന്നിവ കൂടിയായതോടെയാണ് മത്സരത്തിൽ ഏഴ് ഗോളുകൾ സ്കോർ ചെയ്യാൻ ചെന്നൈയിൻ എഫ്സിക്ക് കഴിഞ്ഞത്.

മറുപടി ഗോളുകളുമായി ഗിൽ (36), ഫിലിപ്പടോക്സ്(73), റോഷർസല (95) എന്നിവർ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിക്ക് വേണ്ടി സ്കോർബോർഡിൽ ഇടം നേടി. പതിവ് പോലെ മത്സരം തോറ്റ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് അവസാന സ്ഥാനക്കാരാണ്. എവേ മത്സരം വിജയിച്ച ചെന്നൈയിൻ എഫ്സി 9 കളിയിൽ നിന്നും 13 പോയന്റുമായി ഏഴാം സ്ഥാനത്താണ്.

ആരാധകർക്ക് ആശ്വാസവാർത്തയുമായി ഇവാൻ ആശാൻ?

ബാംഗ്ലൂരു എഫ്സിയെ തച്ചുതകർക്കാൻ കൊമ്പൻമാർ..