in ,

ബാംഗ്ലൂരു എഫ്സിയെ തച്ചുതകർക്കാൻ കൊമ്പൻമാർ..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം റൗണ്ട് പോരാട്ടങ്ങളിലെ അവസാന മത്സരത്തിൽ വീറും വാശിയും നിറയുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് ആരാധകരുടെ പിന്തുണയോടെ ബാംഗ്ലൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം റൗണ്ട് പോരാട്ടങ്ങളിലെ അവസാന മത്സരത്തിൽ വീറും വാശിയും നിറയുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് ആരാധകരുടെ പിന്തുണയോടെ ബാംഗ്ലൂരു എഫ്സിയെ നേരിടാനൊരുങ്ങുകയാണ്.

ഇന്ന് രാത്രി 7:30ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സീസണിന്റെ തുടക്കത്തിൽ സ്റ്റാർട്ടിങ് മത്സരങ്ങളിൽ വീണുപോയ കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ നാല് മത്സരങ്ങൾ തുടർച്ചയായി വിജയിച്ചുകൊണ്ട് തിരിച്ചുവരുന്ന കാഴ്ചക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്.

തുടർച്ചയായ അഞ്ചാം ഐഎസ്എൽ വിജയം തേടി മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ബാംഗ്ലൂരു എഫ്സിക്കെതിരെ കൊമ്പൻമാർ കളത്തിൽ ഇറങ്ങുമ്പോഴും പ്ലേഓഫ്‌ പ്രതീക്ഷകൾ അരക്കിട്ടുറപ്പിക്കാനാണ് ഇവാന്റെ കുട്ടികൾ വിയർപ്പൊഴുക്കുക.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുൻ കിരീട ജേതാക്കളായ ബാംഗ്ലൂരു എഫ്സിക്ക് ഡ്യൂറണ്ട് കപ്പ്‌ കിരീടം നേടി തുടങ്ങിയ സീസണിൽ ഐഎസ്എൽ അത്ര മികച്ച റിസൾട്ട്‌ അല്ല നൽകിയത്.

നിലവിൽ പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തുള്ള ബാംഗ്ലൂരു എഫ്സിക്ക് ഒരുപിടി സൂപ്പർ താരങ്ങളുടെ മോശം ഫോമാണ് തിരിച്ചടി നൽകുന്നത്. ഇന്നത്തെ മത്സരത്തിൽ ന്യൂ സൈനിങായ പാബ്ലോ പെരസ് സിമൺ ഗ്രെയ്‌സന്റെ സംഘത്തിന് വേണ്ടി ബൂട്ട് കെട്ടുമോയെന്ന് നോക്കിക്കാണണം.

ഇരുടീമുകളും ഇതിന് മുൻപ് പരസ്പരം ഏറ്റുമുട്ടിയ 10 മത്സരങ്ങളിൽ ആറിലും വിജയം ദി ബ്ലൂസിനൊപ്പമായിരുന്നു. 2 മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിലാണ് കലാശിച്ചത്.

തീയായി കത്തികയറി നാസർ അൽ കയാതി?10ഗോൾ പിറന്ന കിടിലൻ ഐഎസ്എൽ മത്സരം

വിശ്രമിക്കാൻ തയ്യാറല്ല, കൂടുതൽ കരുത്തോടെ പോരാടുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്