in , , , ,

CryCry LOVELOVE

സീസൺ തുടങ്ങുന്നതിന് മുന്നെ ബ്ലാസ്റ്റേഴ്‌സിന് പണി കിട്ടി; വിദേശ താരത്തിന് സീസൺ നഷ്ടമായേക്കാം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന്നുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക തന്നെയാണ്. ബ്ലാസ്റ്റേഴ്‌സും ഇതേ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോവുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന്നുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. എല്ലാ ക്ലബ്ബിന്റെയും ഇപ്പോഴത്തെ പ്രധാന ലക്ഷ്യം തങ്ങളുടെ സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക തന്നെയാണ്. ബ്ലാസ്റ്റേഴ്‌സും ഇതേ ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോവുന്നത്.

ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായി കാത്തിരിക്കുകയാണ്. എന്നാൽ ഈ കാത്തിരിപ്പിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരു സങ്കട വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കഴിഞ്ഞ ദിവസം പ്രീ സീസൺ ക്യാമ്പിൽ പരിശീലനത്തിന് ഇടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോക്ക് പരികേറ്റത് എല്ലാ ആരാധകരെയും നിരാശയിലാക്കിയിരുന്നു. അപ്പോൾ വന്ന റിപ്പോർട്ടുകൾ പ്രകാരം താരം വേഗം തന്നെ സുഖം പ്രാപിക്കുമെന്നായിരുന്നു.

പക്ഷെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്ക് മൂലം താരത്തിന് വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒട്ടേറെ മത്സരങ്ങൾ നഷ്ടമാകുമെന്നാണ്. അതോടൊപ്പം താരത്തിനൊരു സർജറിയും ചെയേണ്ടി വരും.

https://twitter.com/kbfcxtra/status/1681364244678459392?t=-BuZmazDhfn9bVOc28yBIg&s=19

താരത്തിന് പരിക്കേറ്റെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു ആശങ്ക വേണ്ട. താരത്തിന് സുഖം പ്രാപിക്കാൻ പറ്റിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിന് പകരക്കാരനെ കൊണ്ടുവരും. ബ്ലാസ്റ്റേഴ്സിന് ഇനിയും മറ്റൊരു താരത്തെ സ്വന്തമാക്കാനുള്ള സമയമുണ്ട്. എന്തായാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുന്നതായിരിക്കും.

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ധനികരായ കളിക്കാർ ഇവരെല്ലാം…

ആ താരത്തിന് വേണ്ടിയുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിട്ടില്ല; മാർക്കസിന്റെ അപ്‌ഡേറ്റ്