പ്രതിരോധ നിരയിലേക്ക് കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടൽ. പ്രഭീർ ദാസ്, നവോച്ച സിംഗ് എന്നിവരെ പുതുതായി എത്തിച്ചെങ്കിലും ഇപ്പോഴും കേരളാ ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച ലെഫ്റ്റ് ബാക്കിന്റെ അഭാവമുണ്ട്. നവോച്ച സിംഗ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരമാണെങ്കിലും ഐഎസ്എല്ലിലെ മത്സര പരിചയക്കുറവ് ഒരു പ്രശ്നമാണ്. അതിനാൽ ബ്ലാസ്റ്റേഴ്സിന് ഒരു മികച്ച ലെഫ്റ്റ് ബാക്ക് അത്യാവശ്യമാണ്.
എഫ്സി ഗോവയുടെ ഐബാൻ ഡോഹ്ലിംഗ്, മോഹൻ ബഗാന്റെ സുബാഷിഷ് ബോസ് എന്നിവരെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ ലക്ഷ്യം വെച്ചിരുന്നു. ഇതിൽ ഗോവയുടെ ഐബാൻ ഡോഹ്ലിങിന് വേണ്ടിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് കൂടുതൽ താൽപര്യം കാണിച്ചത്. എന്നാൽ ഗോവ താരത്തിനായി ഉയർന്ന തുക ചോദിച്ചത് ഈ നീക്കത്തെ ബാധിക്കുകയിരുന്നു.
എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷൻ പറ്റി പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മാർഗുല്ലോ ഒരു പ്രധാന അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ലക്ഷ്യം കൈവിട്ടിട്ടില്ല എന്നാണ് മാർക്കസ് വ്യക്തമാക്കുന്നത്.
ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവാനിപ്പിച്ചിട്ടില്ല എന്ന് മർക്കസ് റിപ്പോർട്ട് ചെയ്യുമ്പോൾ അക്കാര്യം വിരൽ ചൂണ്ടുന്നത് ഐബാനിലേക്ക് തന്നെയാണ്. ഐബാന് വേണ്ടിയുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചിട്ടില്ല എന്നത് തന്നെയാണ് മാർക്കസ് നൽകുന്ന സൂചന.
കഴിഞ്ഞ രണ്ട് വർഷമായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്ന താരമാണ് ഐബാൻ. ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് എന്നീ പൊസിഷനുകളിൽ കളിക്കുന്ന താരം 2019 മുതൽ ഗോവയുടെ താരമാണ്. ഗോവയ്ക്കായി ഇതിനോടകം 25 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.