കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിലുള്ള തിരക്കിലാണ്. ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,നവോച്ച സിംഗ്,പ്രീതം കോട്ടാൽ എന്നിവരുടെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇനിയും ഒരു പാട് താരങ്ങളുടെ സൈനിങ് ബ്ലാസ്റ്റേഴ്സിന് പ്രഖ്യാപിക്കാനുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിംഗുമായി ബന്ധപ്പെട്ട ചില സൂചനകൾ പുറത്ത് വിട്ടിരിക്കുകയാണ് മലയാള മാധ്യമമായ മനോരമ ന്യൂസ്. കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് സൈനിംഗുകൾ നടത്താൻ ഒരുങ്ങുന്നു എന്നാതാണ് മനോരമയുടെ റിപ്പോർട്ട്.
ഒരു ഇന്ത്യൻ ഫോർവേഡ്, ഒരു വിദേശ സെന്റർ ബാക്ക് എന്നീ സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചതായും ഇവരുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ രണ്ട് താരങ്ങൾ ആരാണ് എന്ന കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇഷാൻ പണ്ഡിതയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നു എന്ന റൂമറുകൾ നേരത്തെ ഉണ്ടായിരുന്നു. അതിനാൽ ഇന്ത്യൻ ഫോർവെർഡ് ഇഷാൻ ആയിരിക്കുമെന്നാണ് ആരാധകരുടെ കണക്ക് കൂട്ടൽ.
അതെ സമയം, ബ്ലാസ്റ്റേഴ്സിന്റെ വിദേശ സെന്റർ ബാക്കിന്റെ സ്ഥാനത്തേക്ക് മിഷേൽ സബാക്കോ,പാബ്ലോ ട്രിഗിറോസ് എന്നീ താരങ്ങളുടെ പേരുകൾ റൂമറുകളായി വന്നിരുന്നു. ഇവരിലൊരാളായിരിക്കും ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിക്കാനിരിക്കുന്ന വിദേശ സെന്റർ ബാക്ക്