in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൂപ്പർ താരത്തെ എതിരാളികൾ സ്വന്തമാക്കി എന്നത് വ്യാജ വാർത്ത🥳; താരം ഇപ്പോളും ബ്ലാസ്റ്റേഴ്‌സിൽ തന്നെ…

നിലവിലെ സീസണിൽ നിന്ന് ബ്ലാസ്റ്റേഴ്സ് പുറത്തായതോടെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഗ്രീക്ക് മുന്നേറ്റം താരം ദിമിട്രിയോസ് ഡയമൻ്റകോസ് പറ്റിയായിരിക്കും. നിലവിൽ താരത്തെ ബന്ധപ്പെട്ട് ഒട്ടനവധി ട്രാൻസ്ഫർ റൂമറുകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിച്ച വാർത്തയായിരുന്നു ദിമി ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ സ്വീകരിച്ചു എന്നത്. എന്നാൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വാർത്ത വ്യാജ വാർത്തയാണ്. ഈസ്റ്റ് ബംഗാൾ താരത്തിനായി മികച്ച ഒരു ഓഫർ നൽകിയിട്ടുണ്ട്.

പക്ഷെ താരം ഇതുവരെ ഈസ്റ്റ്‌ ബംഗാളിന്റെ ഓഫർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞദിവസം സീസൺ കഴിഞ്ഞ് താരം നാട്ടിലേക്ക് മടങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിൽ നിന്നും താരം തന്റെ ഡോക്യുമെന്റുകൾ വാങ്ങിയിട്ടില്ല.

https://youtu.be/QRcxdyb0F-M?si=SUxscl2byvvz_9Cn

അതുകൊണ്ടുതന്നെ താരം ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരൻ തന്നെയാണ്. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരം ബ്ലാസ്റ്റേഴ്സ് വിടുമോ അതോ ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമോ എന്നതിൽ വ്യക്തമായ ഉത്തരം പുറത്തുവരുന്നതായിരിക്കും.

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയുമോ ഗോവൻ ഗോളടി വീരന്റെ മറുപടി വന്നൂ..❤️‍🔥

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരത്തിനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്👀; സഹലിനെ വിട്ട് കളഞ്ഞത് പോലെ വീണ്ടും മണ്ടത്തരം കാണിക്കുമോ ബ്ലാസ്റ്റേഴ്‌സ്??