in , , ,

LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി യുവ താരത്തിനായി ഐഎസ്എൽ വമ്പന്മാർ രംഗത്ത്👀; സഹലിനെ വിട്ട് കളഞ്ഞത് പോലെ വീണ്ടും മണ്ടത്തരം കാണിക്കുമോ ബ്ലാസ്റ്റേഴ്‌സ്??

ഈ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി മധ്യനിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് വിപിൻ മോഹൻ. സഹൽ ക്ലബ്‌ വിട്ടത്തോടെ നിലവിൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര നിയന്ത്രിക്കുന്നത് ഈ യുവതാരം തന്നെയാണെന്ന് പറയണം.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊരു സങ്കടക്കരമായ വാർത്തയാണ് പുറത്തുവരുന്നത്. ഐഎസ്എലിലെ വമ്പന്മാരായ ഈസ്റ്റ്‌ ബംഗാൾ, ബംഗളുരു എഫ്സി, ജംഷഡ്പൂർ എഫ്സി എന്നിവർ വിപിൻ മോഹനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇതിൽ ഈസ്റ്റ്‌ ബംഗാൾ പരിശീലകനായ കാർലെസ് ക്യുഡ്രാറ്റിന് താരത്തിന്റെ പ്രകടനത്തിൽ വളരെയധികം തൃപ്തനായിട്ടുണ്ട്. അതുകൊണ്ടു തന്നെ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഈസ്റ്റ് ബംഗാൾ അവരുടെ ഒന്നാം ടാർഗറ്റായി പരിഗണിച്ചിരിക്കുന്നത് വിപിൻ മോഹനെയാണ്.

https://youtu.be/HWX7EOUyPkY?si=WztUKVvTvU-b8fjv

പക്ഷേ ബ്ലാസ്റ്റേഴ്സ് താരത്തെ വിട്ടു കളയുമോ എന്നത്തിൽ സംശയം ആണ്. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ സഹലിനെ വിട്ടു കളഞ്ഞത് കൊണ്ട് തന്നെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് മുന്നേറ്റം മധ്യനിരയിൽ വമ്പൻ തിരിച്ചടിയാണ് വന്നത്. എന്തിരുന്നാലും അതേപോലത്തെ മണ്ടത്തരം ബ്ലാസ്റ്റേഴ്സ് ഇനിയും കാണിക്കില്ല എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകറുള്ളത്.

ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ സൂപ്പർ താരത്തെ എതിരാളികൾ സ്വന്തമാക്കി എന്നത് വ്യാജ വാർത്ത🥳; താരം ഇപ്പോളും ബ്ലാസ്റ്റേഴ്‌സിൽ തന്നെ…

ഒഫീഷ്യൽ!! ഇവാനാശാൻ കേരള ബ്ലാസ്റ്റേഴ്‌സിനോട് വിട പറഞ്ഞു…