ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് പുറത്തായത്തോടെ, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി മറ്റൊരു സങ്കടക്കരമായ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രീയപ്പെട്ട പരിശീലകൻ ഇവാൻ വുകമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ആരാധകരെ ഈ കാര്യം അറിയിച്ചത്. പരസ്പര ധാരണയോടെയാണ് ബ്ലാസ്റ്റേഴ്സും ഇവാനാശാനും ഇപ്പോൾ വേർപിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസൺ ബ്ലാസ്റ്റേഴ്സിനൊപ്പം ചിലവഴിച്ചതിനുശേഷമാണ് ഇപ്പോൾ ആശാൻ ക്ലബ്ബ് വിടുന്നത്.
2021ൽ ബ്ലാസ്റ്റേഴ്സിലെത്തിയ ആശാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മൂന്ന് സീസണിലും പ്ലേഓഫ് യോഗ്യത നേടാൻ കഴിഞ്ഞിരുന്നു. ഇതിൽ 2021-22 സീസണിൽ ആശാൻ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിൽ വരെ എത്തിക്കാൻ സാധിച്ചിരുന്നു.
The Club bids goodbye to our Head Coach, Ivan Vukomanovic. We thank Ivan for his leadership and commitment and wish him the best in his journey ahead.
— Kerala Blasters FC (@KeralaBlasters) April 26, 2024
Read More: https://t.co/uShAVngnKF#KBFC #KeralaBlasters pic.twitter.com/wQDZIZcm7q
2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ അങ്ങനെ ഒട്ടനവധി നേട്ടങ്ങളും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സിനൊപ്പം നേടാൻ കഴിഞ്ഞു. എന്തിരുന്നാലും ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലനാണ് ഇപ്പോൾ കളം വിട്ടിരിക്കുന്നത്.