കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ മികച്ച ഒരുക്കങ്ങൾ നടത്തി തന്നെയാവും എത്തുക കാരണം എല്ലാം സീസണിലെ പോലെയും ഇനി പോയാൽ മതിയാവില്ല എന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് വരെ കാര്യം മനസ്സിലായി എന്നതാണ് വാസ്തവം.
മികച്ച താരങ്ങളെ എത്തിച്ചു നിലവിൽ ഉള്ള മികച്ച താരങ്ങളെ നിലനിർത്തിയുമാണ് ബ്ലാസ്റ്റേഴ്സ് ഒരുക്കം നടത്താൻ ടീം ഉദ്ദേശിക്കുന്നത്.
രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന മൊറോക്കൻ താരമായ നോവ സദൂയി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നും താരവുമായി ക്ലബ് കരാറിലെത്തിയെന്നും നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്റെ ഭാവിയെക്കുറിച്ച് സംസാരിക്കാൻ ഇത് ശരിയായ സമയമാണെന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ ടീമിനും വരാനിരിക്കുന്ന മത്സരത്തിലുമാണ് ഞാൻ പൂർണമായും ശ്രദ്ധ കൊടുത്തിരിക്കുന്നത്. ഭാവിയിൽ സംഭവിക്കുന്നത് എന്തു തന്നെയായാലും ഇവിടെ ഏറ്റവും മികച്ച പ്രകടനം നടത്താൻ തന്നെയാണ് ഞാൻ ശ്രമിക്കുക.” ഈ സീസണിൽ പതിനൊന്നു ഗോളുകൾ നേടിയ താരം പറഞ്ഞു.