in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഡിഫൻസും കളിക്കും മിഡ്ഫീൽഡും കളിക്കും; 2 ഡി പ്ലേയറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപോർട്ടുകൾ

ട്രാൻസ്ഫർ നീക്കങ്ങൾ സജീവമായതിനാൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒരു റൂമർ കൂടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ബംഗാളി ഫുട്ബോൾ മാധ്യമ പ്രവർത്തകൻ സോഹൻ പൊഡ്ഡാർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു സ്വാപ്പ് ഡീലിന് ശ്രമിക്കുന്നു എന്നുള്ളതാണ്.

ഒഡീഷയുമായുള്ള പ്ലേ ഓഫ് മത്സരത്തിൽ പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസൺ അവസാനിച്ചിരുന്നു. സീസൺ അവസാനിച്ചാൽ ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ്. പല ട്രാൻസ്ഫർ നീക്കങ്ങളും ഇതിനോടകം ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ട്രാൻസ്ഫർ നീക്കങ്ങൾ സജീവമായതിനാൽ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഒരു റൂമർ കൂടി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രചരിച്ചിരുന്നു. ബംഗാളി ഫുട്ബോൾ മാധ്യമ പ്രവർത്തകൻ സോഹൻ പൊഡ്ഡാർ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഒരു സ്വാപ്പ് ഡീലിന് ശ്രമിക്കുന്നു എന്നുള്ളതാണ്.

ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ്ങർ സൗരവ് മൊണ്ടാലിനെ കൈമാറി ഈസ്റ്റ് ബംഗാളിൽ നിന്നും എഡ്വിൻ വാൻസ്‌പോളിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ് വാർത്തകൾ. എന്നാൽ സൗരവിനെ കൈ മാറേണ്ട ആവശ്യമില്ല എന്ന അഭിപ്രായം ആരാധകർക്കുള്ളതിനാൽ പലർക്കും ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം ദഹിച്ചിട്ടില്ല.

എന്നാൽ വാൻസ്പോളിനെ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്സിന് രണ്ടുണ്ട് ഗുണം. റൈറ്റ് ബാക്ക് പൊസിഷനിലും മിഡ്ഫീൽഡിലും കളിയ്ക്കാൻ കെൽപ്പുള്ള താരമാണ് വാൻസ്‌പോൾ. ഇത് ബ്ലാസ്റ്റേഴ്സിന് ഒരനുഗ്രഹമാവും.

ബ്ലാസ്റ്റേഴ്‌സ് കൈമാറാൻ പദ്ധതിയിടുന്ന സൗരവ് മൊണ്ടാലാവട്ടെ ലെഫ്റ്റ് വിങറാണ്. നിലവിൽ ആ പൊസിഷനിൽ ഐമൻ തകർത്ത് കളിക്കുന്നതിനാൽ സൗരവിന് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. അതിനാൽ സൗരവിനെ കൈമാറി വാൻസ്പോളിനെ സ്വന്തമാക്കുക എന്ന നീക്കം ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യും.

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ🔥; പ്രതിഫലമായി താരത്തിന് ലഭിക്കുക വമ്പൻ തുക… അപ്ഡേറ്റ് ഇതാ…

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയുമോ ഗോവൻ ഗോളടി വീരന്റെ മറുപടി വന്നൂ..❤️‍🔥