in , , ,

LOVELOVE LOLLOL

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ🔥; പ്രതിഫലമായി താരത്തിന് ലഭിക്കുക വമ്പൻ തുക… അപ്ഡേറ്റ് ഇതാ…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോ മുതൽ ബ്ലാസ്റ്റേഴ്‌സിനെ ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ വന്ന ട്രാൻസ്ഫർ റൂമർ നിലവിൽ എഫ്സി ഗോവയുടെ താരമായ നോഹ സദൗയിയെ ബന്ധപ്പെട്ടായിരിക്കും.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്‌സിൽ തന്നെ ചേരുമെന്നതാണ്. ഖേൽ നൗ ചീഫ് എഡിറ്ററായ ആശിഷ് നെഗിയുടെ റിപ്പോർട്ട്‌ പ്രകാരം താരത്തിന് വമ്പൻ തുകയാണ് പ്രതിഫലമായി ലഭിക്കുക.

ഒരു വർഷത്തിൽ 3 കോടിയായിരിക്കും താരത്തിന് പ്രതിഫലമായി ലഭിക്കുക. നികുതി ഉൾപ്പെടെയാണ് ഈ 3 കോടി പ്രതിഫലം വരുക. രണ്ട് വർഷത്തെ കരാറിലായിരിക്കും താരം ബ്ലാസ്റ്റേഴ്‌സിൽ എത്തുക. ഇതിന് പുറമെ ഒരു വർഷ കരാറും കൂടിയുണ്ടാവും.

എന്തിരുന്നാലും ഇതോടെ ഒട്ടേറെ കാലത്തെ അഭ്യൂഹംങ്ങൾക്കാണ് ഇവിടെ വിരാമം ആയിരിക്കുന്നത്. പല ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴേ അടുത്ത സീസണിലെ നോഹ ലൂണ കോമ്പോയെ പറ്റി ചർച്ച ചെയ്ത് തുടങ്ങിയിട്ടുണ്ട്. താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് നിലവിലെ സീസൺ അവസാനിച്ച് ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

മഞ്ഞക്കുപ്പായത്തോട് വിട പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് താരം നാട്ടിലേക്ക് മടങ്ങുന്നു

ഡിഫൻസും കളിക്കും മിഡ്ഫീൽഡും കളിക്കും; 2 ഡി പ്ലേയറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായി റിപോർട്ടുകൾ