in , , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

മഞ്ഞക്കുപ്പായത്തോട് വിട പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് താരം നാട്ടിലേക്ക് മടങ്ങുന്നു

കേരളാ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ അഴിച്ചു പണികളുടെ സമയമാണ്. പല സൂപ്പർ താരങ്ങളും സീസൺ അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതിൽ പലരും ഇനി ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ തിരിച്ചെത്തില്ല.

കേരളാ ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ അഴിച്ചു പണികളുടെ സമയമാണ്. പല സൂപ്പർ താരങ്ങളും സീസൺ അവസാനിച്ചതോടെ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇതിൽ പലരും ഇനി ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ തിരിച്ചെത്തില്ല.

ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പിക്കാൻ കഴിയുന്ന താരമാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയിലെ വല്യേട്ടൻ മാർക്കോ ലെസ്‌കോവിച്ച്. കഴിഞ്ഞ 3 സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ നിർണായക സാന്നിധ്യമായിരുന്നു ലെസ്‌കോ.

ലെസ്‌കോയുടെ കരാർ ഈ സീസണോടെ ബ്ലാസ്റ്റേഴ്സിൽ അവസാനിച്ചിരിക്കുകയാണ്. താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേർസിന് ആഗ്രഹമുണ്ട്. എന്നാൽ താരത്തിന് ഇന്ത്യയിൽ തുടരാൻ താല്പര്യമില്ല. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താരത്തിന്റെ പ്ലാൻ.

അതിനാൽ താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എലിലോ ഉണ്ടാവില്ല. പകരം സ്വദേശമായ ക്രൊയേഷ്യയിൽ തന്നെ തുടരാനാണ് താരത്തിന്റെ താല്പര്യം. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഇതൊരു തിരിച്ചടിയാണ്.

ഈ സീസണിൽ പരിക്ക് കാരണം താരത്തിന് കൂടുതൽ സമയം കളിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും താരം നേതൃത്വം നൽകുന്ന പ്രതിരോധം ബ്ലാസ്റ്റേഴ്സിന് ഒരു കരുത്തായിരുന്നു.

ആ 4 താരങ്ങൾ ലോകകപ്പിനുണ്ടാവില്ല; സൂചന നൽകി ബിസിസിഐ; പുറത്താവുന്നത് ആരാധകരുടെ പ്രിയ താരങ്ങളും

നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ🔥; പ്രതിഫലമായി താരത്തിന് ലഭിക്കുക വമ്പൻ തുക… അപ്ഡേറ്റ് ഇതാ…