in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലോണിൽ വന്ന താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്?; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തന്നെ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയുടെ മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ സ്വന്തമാക്കി കഴിഞ്ഞുവെന്നാണ്.

അതോടൊപ്പം ഒട്ടനവധി മികച്ച യുവ താരങ്ങൾളുമായി ബ്ലാസ്റ്റേഴ്‌സ് പ്രീ കോൺട്രാക്ട് സൈനിങ് നടത്തി കഴിഞ്ഞു. ഇതിനു പിന്നാലെയാണ് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും ആവേശത്തിലാക്കുന്ന പുതിയ റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുന്നത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളുരു എഫ്സിയിൽ നിന്ന് ലോൺ അടിസ്ഥാത്തിൽ കൊണ്ടുവന്ന ലാറ ശർമ്മയെ സ്ഥിര കരാറിൽ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതാണ്.

നിലവിലെ സാഹചര്യത്തിൽ താരത്തിനായി ബ്ലാസ്റ്റേഴ്‌സ് ബംഗളുരുവിന് ട്രാൻസ്ഫർ ഫീ നൽകാൻ തയ്യാറാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഒന്നാം ഗോൾകീപ്പറായ സച്ചിൻ സുരേഷിന് പരിക്കേറ്റത്തിനെ തുടർന്ന് കരഞ്ജിത്ത് സിംഗാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ വല നിലവിൽ കാക്കുന്നത്.

കരഞ്ജിത്ത് ഈ സീസൺ അവസാനത്തോടെ വിരമിക്കുമെന്ന് ഉറപ്പായത്തോടെ സച്ചിനെയും ലാറയെ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റിന്റെ നിലവിലെ തീരുമാനം. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

കഴിഞ്ഞ 11 വർഷത്തെ നാണംകെട്ട റെക്കോർഡ് തിരുത്തിയെഴുത്താൻ മുംബൈ?; ഐപിഎലിൽ ഇന്ന് വമ്പൻ പോരാട്ടം…

ലൂണയുടെ പകരം വന്ന ഫെഡോർ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? ആരാധകരുടെ സംശയത്തിനുത്തരം ഇതാ..