in , , ,

CryCry OMGOMG AngryAngry LOLLOL LOVELOVE

എതിരാളികളുടെ വെല്ലുവിളി അതിജീവിക്കാൻ കഴിഞ്ഞില്ല😭; കിടിലൻ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി…

വരാൻപോകുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുമ്പായി നിരവധി ട്രാൻസ്ഫർ വാർത്തകളും മറ്റും ഇപ്പോൾ തന്നെ പുറത്തുവരുന്നുണ്ട്. ഐഎസ്എലിലെ ഒട്ടുമിക്ക ടീമുകളും അടുത്ത സീസൺ മുന്നോടിയായി നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു.

ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കൊരു സങ്കടക്കരമായ വാർത്തയാണ് പുറത്ത് വരുന്നത്. ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ചിരുന്ന ഐ-ലീഗ് ക്ലബ്ബായ റിയൽ കശ്മീർരിന്റെ പ്രതിരോധ താരം മുഹമ്മദ്‌ ഹമ്മദിനെ എഫ്സി ഗോവ റാഞ്ചി കൊണ്ടുപോയിരിക്കുകയാണ്.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതലെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു. പ്രതിരോധ താരമായും, മധ്യനിര താരമായും കളിക്കാൻ കേൾപ്പുള്ള താരം കൂടിയാണ് മുഹമ്മദ്‌ ഹമ്മദ്.

ഈ സീസണിലെ റിയൽ കശ്മീർ ക്യാപ്റ്റൻ കൂടിയാണ് താരം. അതോടൊപ്പം ഇത്തവണതെ മികച്ച പ്രതിരോധ താരത്തിനുള്ള ജമ്മു കശ്മീർ ഫുട്ബോൾ ഫെഡറേഷന്റെ വിജയി കൂടിയാണ് ഹമ്മദ്. എന്തിരുന്നാലും താരത്തിന്റെ ട്രാൻസ്ഫർ നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വരുന്നതായിരിക്കും.

ലൂണയും ഡിമിയും ഫെഡോറുമെല്ലാം എത്തിയിട്ടുണ്ട്, പ്ലേഓഫിൽ ബ്ലാസ്റ്റേഴ്‌സ് തകർക്കും🔥

ഏറെ നാളുകൾക്ക് ശേഷം ലൂണ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിക്കുമോ? സന്തോഷവാർത്ത ഇതാണ്😍🔥