in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണയും ഡിമിയും ഫെഡോറുമെല്ലാം എത്തിയിട്ടുണ്ട്, പ്ലേഓഫിൽ ബ്ലാസ്റ്റേഴ്‌സ് തകർക്കും🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ശക്തരായ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് മത്സരം കളിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ശക്തരായ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് മത്സരം കളിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒഡിഷയിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീം യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ  പരിക്കു കാരണം പുറത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരങ്ങൾ ടീമിനോടൊപ്പം ഒഡീഷ്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട് എന്നാണ് അപ്ഡേറ്റ്.

കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നായകനായ അഡ്രിയാൻ ലൂണയും ടീമിനോടൊപ്പം ഒഡിഷയിലെത്തിയിട്ടുണ്ട്, അഡ്രിയാൻ ലൂണ കളിക്കുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും താരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന ബ്ലാസ്റ്റേഴ്സിന്റെ  പ്രധാന താരങ്ങളായ ദിമിത്രിയോസ്, ഫെഡോർ തുടങ്ങിയവരും ഒഡിഷയിലെത്തിയിട്ടുണ്ട്. ജീവന്മരണ പോരാട്ടത്തിൽ ഒഡിഷയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

അവയവങ്ങൾ തകരാറിലായി; ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മോശമായി; യൂട്യൂബറും കടുത്ത ഫുട്ബോൾ ആരാധകനുമായ ആംഗ്രി റാൻ്റ്മാൻ മരണപെട്ടു

എതിരാളികളുടെ വെല്ലുവിളി അതിജീവിക്കാൻ കഴിഞ്ഞില്ല😭; കിടിലൻ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായി…