in , ,

അവയവങ്ങൾ തകരാറിലായി; ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മോശമായി; യൂട്യൂബറും കടുത്ത ഫുട്ബോൾ ആരാധകനുമായ ആംഗ്രി റാൻ്റ്മാൻ മരണപെട്ടു

കടുത്ത ചെൽസി ആരാധകനായിരുന്ന സാഹ 2017ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിൽ നടത്തിയ ‘നോ പാഷൻ, നോ വിഷൻ’ എന്ന വാക്ക് വൈറലായതിനെ തുടർന്ന് ജനപ്രിയനായി.

ആംഗ്രി റാൻ്റ്മാൻ എന്നറിയപ്പെടുന്ന യൂട്യൂബർ അഭ്രദീപ് സാഹ മരണപ്പെട്ടു. 27 വയസ്സായിരുന്നു. അദ്ദേഹത്തിൻറെ കുടുംബമാണ് മരണവിവരം അറിയിച്ചത്.

ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നാണ് അദ്ദേഹത്തിൻറെ മരണം. രോഗം കടുത്തതോടെ കഴിഞ്ഞ മാസം സാഹയെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ ഒരു വലിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

എന്നാൽ ഈയാഴ്ച അദ്ദേഹത്തിൻ്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കടുത്ത ചെൽസി ആരാധകനായിരുന്ന സാഹ 2017ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിൽ നടത്തിയ ‘നോ പാഷൻ, നോ വിഷൻ’ എന്ന വാക്ക് വൈറലായതിനെ തുടർന്ന് ജനപ്രിയനായി.

കൂടാതെ കെജിഎഫ് എന്ന സിനിമയുടെ റിവ്യൂവും അദ്ദേഹത്തെ പ്രശസ്തനാക്കി. ബംഗളുരു എഫ്സിയുടെ ആരാധകൻ കൂടിയായിരുന്നു അദ്ദേഹം.

അമ്പോ.. കേരളാ മെസ്സി; 7 താരങ്ങളെ മറികടന്ന് മലയാളി താരത്തിന്റെ കിടിലൻ ഗോൾ; വീഡിയോ കാണാം

ലൂണയും ഡിമിയും ഫെഡോറുമെല്ലാം എത്തിയിട്ടുണ്ട്, പ്ലേഓഫിൽ ബ്ലാസ്റ്റേഴ്‌സ് തകർക്കും🔥