ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ശക്തരായ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് മത്സരം കളിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന പ്ലേ ഓഫ് മത്സരത്തിനു മുൻപായി പ്രെസ്സ് കോൺഫറൻസിൽ സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരിശീലകൻ ഇവാൻ വുകമനോവിച് സൂപ്പർ താരമായ അഡ്രിയാൻ ലൂണയെ കുറിച്ച് സംസാരിച്ചു.
അഡ്രിയാൻ ലൂണ ഞങ്ങളോടൊപ്പമുണ്ട്. ഒരുപാട് നാളുകൾക്ക് ശേഷം ലൂണ തിരിച്ചു മൈതാനത്തിലേക്ക് തിരിച്ചുവരികയാണ്, അക്കാര്യം പരിഗണിക്കുകയാണെങ്കിൽ അദ്ദേഹത്തിന് 90 മിനിറ്റ് മുഴുവൻ കളിക്കാനായേകില്ല. പക്ഷേ ഏറെ നാളുകൾക്ക് ശേഷം അഡ്രിയാൻ ലൂണയെ നമ്മുക്ക് സന്തോഷത്തോടെ മൈതാനത്തിൽ കാണാനുള്ള സാധ്യതകളുണ്ട്.” – ഇവാൻ വുകമനോവിച് പറഞ്ഞു.
പരിക്ക് കാരണം സീസണിലെ നിരവധി മത്സരങ്ങൾ നഷ്ടമായ അഡ്രിയാൻ ലൂണ പ്ലേഓഫ് മത്സരങ്ങൾക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം മൈതാനത്തിലേക്ക് തിരിച്ചെത്തുമ്പോൾ ആരാധകരും ഏറെ സന്തോഷത്തിലാണ്.