in , , , ,

OMGOMG CryCry LOVELOVE LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പ്രതിരോധ താരത്തിന് ആരോഗ്യ പ്രശ്‌നം; പ്ലേ കളിക്കില്ല

നാളെ ഏറെ നിർണായകമായ പ്ലേ ഓഫ് മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ടീമിന് വലിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഏറെ വെല്ലുവിളികളുള്ള പ്രതിരോധ മേഖലയിലാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ.

നാളെ ഏറെ നിർണായകമായ പ്ലേ ഓഫ് മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ടീമിന് വലിയൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ഏറെ വെല്ലുവിളികളുള്ള പ്രതിരോധ മേഖലയിലാണ് ഇത്തവണയും ബ്ലാസ്റ്റേഴ്സിന് പ്രശ്നങ്ങൾ.

പ്രതിരോധ താരം പ്രഭീർ ദാസ് പ്ലേ ഓഫിൽ കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. @_inkandball_ ന്റെ റിപ്പോർട്ട് പ്രകാരം പ്രഭീർ ദാസിന് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടെന്നും അതിനാൽ താരം ഒഡീഷയിലേക്ക് ടീമിനോടപ്പം ചേർന്നില്ലെന്നും താരം വീട്ടിൽ കഴിയുകയാണെന്നുമാണ്.

പ്രഭീർ ദാസിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ലെഫ്റ്റ് ബാക്ക് നവോച്ച സിങിന് വിലക്ക് കാരണം പ്ലേ ഓഫിൽ കളിക്കാനാവില്ല. മറ്റൊരു ലെഫ്റ്റ് ബാക്കായ ഐബാൻ പരിക്കിൽ നിന്നും മോചിതനായി സ്‌ക്വാഡിൽ തിരിച്ചെത്തിയെങ്കിലും താരം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ താരവും പ്ലേ ഓഫിന് ഉണ്ടാവില്ല.

ഈ സാഹചര്യത്തിൽ പ്രഭീർ ദാസ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുമെന്ന് കണക്ക് കൂട്ടിയ സാഹചര്യത്തിലാണ് പ്രഭീറിനും ആരോഗ്യ പ്രശ്‍നങ്ങൾ അലട്ടിയിരിക്കുന്നത്.

പ്ലേ ഓഫിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെ ഇറക്കുമെന്നത് ആശാന്റെ മുന്നിൽ വലിയ ചോദ്യചിഹനമാണ്. ആരാധകരുടെയും.

ഏറെ നാളുകൾക്ക് ശേഷം ലൂണ ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കളിക്കുമോ? സന്തോഷവാർത്ത ഇതാണ്😍🔥

എന്റമ്മോ..രണ്ടും കൽപ്പിച്ച് ചെന്നൈയിൻ; ആഫ്രിക്കൻ ഗോളടി വീരനെ സ്വന്തമാക്കി