in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

എന്റമ്മോ..രണ്ടും കൽപ്പിച്ച് ചെന്നൈയിൻ; ആഫ്രിക്കൻ ഗോളടി വീരനെ സ്വന്തമാക്കി

അടുത്ത സീസണ് മുന്നോടിയായി വമ്പൻ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ചെന്നൈയിൻ എഫ്സി. ആറു ഇന്ത്യൻ താരങ്ങളെ ചെന്നൈയിൻ അടുത്ത സീസണിലേക്ക് ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. അതിനെ സാധുകരിച്ച് കൊണ്ട് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ജംഷദ്പൂർ എഫ്സിയിൽ നിന്നും ലാൽദിൻപ്യുയയെ അവർ സ്വന്തമാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്സിൽ നിന്നും ഡാനിഷ് ഫാറൂഖി, റുയിവ ഹോർമിപാം തുടങ്ങിയവരും ചെന്നൈയിന്റെ ലിസ്റ്റിൽ ഉണ്ട്. ഇപ്പോഴിതാ ഐഎസ്എല്ലിലെ ഗോളടി വീരനെ സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈയിൻ. ജംഷദ്പൂർ എഫ്സിയുടെ നൈജീരിയൻ മുന്നേറ്റ താരം ഡാനിയൽ ചീമ ചുക്വുവിനെ ചെന്നൈയിൻ സ്വന്തമാക്കിയതായി ഖേൽ നൗ റിപ്പോർട്ട് ചെയ്യുന്നു.

നിലവിലെ ചെന്നൈയിൻ പരിശീലകൻ ഓവൻ കോയലിന് കീഴിൽ നേരത്തെ ജംഷദ്പൂറിൽ കളിച്ച താരമാണ് ചുക്വു. ചുക്വുവിനെ കൂടാതെ ജംഷദ്പൂറിന്റെ മറ്റൊരു വിദേശ താരം എൽസിഞ്ഞോയെ സ്വന്തമാക്കാനും ചെന്നൈയിൻ നീക്കം നടത്തുന്നുണ്ട്.

ഒരിക്കൽ ഐഎസ്എല്ലിലെ വമ്പന്മാരായിരുന്നു ചെന്നൈയിൻ എഫ്സി. എന്നാൽ കഴിഞ്ഞ കുറച്ച് സീസണുകളിലായി ചെന്നൈയിന്റെ അവസ്ഥ പരിതാപകരമായിരുന്നു. ഇതോടെ ചെന്നൈയിന്റെ മത്സരം കാണാനെത്തുന്ന ആരാധകരും കുറഞ്ഞു.

ഈ സാഹചര്യത്തിലാണ് പഴയ പ്രതാപം വീണ്ടെടുക്കാൻ ചെന്നൈ കോയലിന് കീഴിൽ അടുത്ത സീസണിലേക്ക് ശക്തമായ ടീമിനെ അണിനിരത്തുന്നത്.

ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; പ്രതിരോധ താരത്തിന് ആരോഗ്യ പ്രശ്‌നം; പ്ലേ കളിക്കില്ല

ലൂണ പ്ലേ ഓഫ് കളിക്കും; പക്ഷെ…; ലൂണയുടെ കാര്യത്തിൽ സന്തോഷവും നിരാശയും നൽകുന്ന വാർത്തയുമായി ഇവാൻ ആശാൻ