കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ നിർണായകമായ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷയെ നേരിടാനൊരുങ്ങുകയാണ്. നാളത്തെ പോരാട്ടത്തിൽ വിജയിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് കിരീട പ്രതീക്ഷ സജീവമാക്കാൻ കഴിയുകയുള്ളു. എന്നാൽ നാളെ പരാജയപ്പെട്ടാൽ സീസണിലെ കിരീട പ്രതീക്ഷകൾ പൂർണമായും അവസാനിക്കും.
നാളെ ഭുവനേശ്വേരിൽ ജീവൻമരണ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രധാന ചോദ്യമാണ് നായകൻ ലൂണ നാളെ കളത്തിലിറങ്ങുമോ എന്നുള്ളത്. പരിക്ക് കാരണവും ദീർഘ നാൾ പുറത്തിരുന്ന ലൂണയെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിനുള്ള സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ലൂണ കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കയാണ് പരിശീലകൻ ഇവാൻ വുകമനോവിച്ച്.
നീണ്ട നാളുകൾക്ക് ശേഷം ലൂണ നാളെ കളാത്തിലേക്ക് തിരിച്ചെത്തുമെന്നും എന്നാൽ അദ്ദേഹത്തിന് 90 മിനുട്ട് പൂർണമായും കളിക്കാനാവില്ലെന്നും ഇവാൻ ആശാൻ പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലാണ് ആശാൻ ഇക്കാര്യം വ്യകത്മാക്കിയത്.
ലൂണ നാളെ കളത്തിലിറങ്ങുമെങ്കിലും അദ്ദേഹത്തിന് 90 മിനുട്ട് പൂർണമായും കളിക്കാനാവില്ല. ഒന്നല്ലെങ്കിൽ അദ്ദേഹം ബെഞ്ചിൽ നിന്നായിരിക്കും സ്റ്റാർട്ട് ചെയ്യുക. അല്ലെങ്കിൽ റെഗുലർ ടൈമിന് മുമ്പ് അദ്ദേഹത്തെ ആശാൻ കളത്തിൽ നിന്നും പിൻവലിക്കും.
ലൂണ തിരിച്ചെത്തുന്നതിൽ ആരാധകർക്കു സന്തോഷമുണ്ടനെങ്കിലും അദ്ദേഹത്തിന് മുഴുവൻ സമയവും കളിക്കാനാവില്ല എന്നത് ആരാധകർക്കും ടീമിനും തിരിച്ചടിയാണ്.