in ,

LOVELOVE

പ്ലേ ഓഫിലെ ഏറ്റവും മികച്ച പരിശീലകരിൽ നമ്മുടെ ആശാനും മുന്നിൽ😍

ഒഡീഷയുടെ പരിശീലകനായ ലൊബേറ ദീർഘകാലമായി ലീഗിൽ തുടരുന്ന വ്യക്തിയാണ്.ഐഎസ്എല്ലിൽ ആകെ 101 മത്സരങ്ങൾ കളിച്ച അദ്ദേഹം 53 വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.23 സമനിലകളും 25 തോൽവികളും വഴങ്ങി.52% ആണ് അദ്ദേഹത്തിന്റെ വിജയശതമാനം വരുന്നത്.ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ കണക്കുകൾ പരിശോധിക്കാം. ആകെ ഐഎസ്എല്ലിൽ അദ്ദേഹം 65 മത്സരങ്ങളാണ് പരിശീലിപ്പിച്ചിട്ടുള്ളത്. 30 മത്സരങ്ങൾ വിജയിച്ചു. 13 സമനിലകളും 22 തോൽവികളും വഴങ്ങി. വിജയശതമാനം വരുന്നത് 46% ഉണ്ട് നിലവിൽ

ഐഎസ്എൽ പത്താം സീസണിലെ പ്ലേ ഓഫ് മത്സരങ്ങളാണ് ഇനി നടക്കാനുള്ളത്.വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ തന്നെയാണ് ഇനി കാണാൻ പോവുന്നത്.

നിലവിൽ ഗ്രൂപ്പ് ഘട്ടങ്ങൾ ഐഎസ്എല്ലിൽ അവസാനിച്ചിട്ടുണ്ട് ഷീൽഡ് നേടി മോഹൻ ബഗാൻ തന്നെയാണ് ഒന്നാമത്.മുംബൈ സിറ്റി രണ്ടാം സ്ഥാനത്തും ഉണ്ട്.

ഈ രണ്ട് ടീമുകളും നേരിട്ട് ഐഎസ്എൽ സെമിയിലോട്ട് യോഗ്യത നേടിയിട്ടുണ്ട്.ഒഡീഷ ബ്ലാസ്റ്റേഴ്സ് ചെന്നൈ ഗോവ തുടങ്ങി ടീമുകളാണ് പ്ലേ ഓഫിൽ മാറ്റുരുകുന്നത്.

ഒഡീഷയുടെ പരിശീലകനായ ലൊബേറ ദീർഘകാലമായി ലീഗിൽ തുടരുന്ന വ്യക്തിയാണ്.ഐഎസ്എല്ലിൽ ആകെ 101 മത്സരങ്ങൾ കളിച്ച അദ്ദേഹം 53 വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.23 സമനിലകളും 25 തോൽവികളും വഴങ്ങി.52% ആണ് അദ്ദേഹത്തിന്റെ വിജയശതമാനം വരുന്നത്.ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ കണക്കുകൾ പരിശോധിക്കാം. ആകെ ഐഎസ്എല്ലിൽ അദ്ദേഹം 65 മത്സരങ്ങളാണ് പരിശീലിപ്പിച്ചിട്ടുള്ളത്. 30 മത്സരങ്ങൾ വിജയിച്ചു. 13 സമനിലകളും 22 തോൽവികളും വഴങ്ങി. വിജയശതമാനം വരുന്നത് 46% ഉണ്ട് നിലവിൽ.

മനോളോ മാർക്കെസ് ആകെ 87 മത്സരങ്ങളാണ് പരിശീലിപ്പിച്ചിട്ടുള്ളത്.44 വിജയങ്ങൾ നേടി. 28 സമനിലകളും 15 തോൽവികളും വഴങ്ങി. വിജയശതമാനം വരുന്നത് 51% ആണ്.79 മത്സരങ്ങളാണ് ചെന്നൈയിനിന്റെ പരിശീലകനായ ഓവൻ കോയൽ പരിശീലിപ്പിച്ചിട്ടുള്ളത്.36 വിജയങ്ങൾ. 17 സമനിലകളും 26 തോൽവികളും വഴങ്ങി.വിജയശതമാനം 46% വരുന്നു. ഇങ്ങനെയാണ് കണക്കുകൾ.

ലൂണ പ്ലേ ഓഫ് കളിക്കും; പക്ഷെ…; ലൂണയുടെ കാര്യത്തിൽ സന്തോഷവും നിരാശയും നൽകുന്ന വാർത്തയുമായി ഇവാൻ ആശാൻ

ലൂണ കളിക്കും പക്ഷെ മറ്റൊരു പ്രധാന താരം നാളെ പ്ലേ ഓഫിൽ കളിക്കില്ല