അങ്ങനെ ഒട്ടേറെ ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്സ് ലൂണയുടെ പകരക്കാരനായി കഴിഞ്ഞദിവസം ലിത്വാനിയ നാഷണൽ ടീമിന്റെ ക്യാപ്റ്റനായ ഫിയദോർ സെർനിച്ചിനെ സ്വന്തമാക്കിയിരുന്നു.
ഇതോടെ ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമായിരുന്നു താരമെന്ന് ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനൊപ്പം ചേരുമെന്നത്. ഇപ്പോളിതാ അതിനെ ബന്ധപ്പെട്ട അപ്ഡേറ്റ് വന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം വന്ന പ്രശസ്ത മാധ്യമപ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം താരത്തിന്റെ വിസ പ്രൊസസ് എന്ന് അവസാനിക്കുന്നൊ അതിനെ തുടർന്ന് താരം ഇന്ത്യയിൽ എത്തുമെന്നായിരുന്നു.
നിലവിൽ സൂപ്പർ കപ്പിൽ താരത്തെ രജിസ്റ്റർ ചെയ്യാത്തതുകൊണ്ട് തന്നെ അടുത്ത ഐഎസ്എൽ മത്സരത്തിലായിരിക്കും ആരാധകർക്ക് താരത്തെ മഞ്ഞ കുപ്പായത്തിൽ കാണാൻ കഴിയുക.
നിലവിൽ ഇന്ത്യയിലേക്കുള്ള താരങ്ങളുടെ വിസ പ്രോസസ്സിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ട്. മോഹൻ ബഗാന്റെ പരിശീലകനായ അന്റോണിയോ ലോപ്പസിന്റെയും ഒരു പഞ്ചാബ് താരത്തിന്റെയും വിസ ഇതുവരെ അനുവദിച്ചിട്ടില്ല. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുന്നതായിരിക്കും.