in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഈ ടീമിനെ തോൽപ്പിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമിയിലെത്താം, കൊമ്പൻമാർക്ക് നാളെ തോറ്റുകൊടുക്കാനാവില്ല??

ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഐ ലീഗിൽ നിന്നുമുള്ള ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ നേരിട്ട കേരള ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തകർപ്പൻ വിജയമാണ് മത്സരത്തിൽ സ്വന്തമാക്കിയത്. വിദേശതാരമായ ക്വാമി പെപ്രാഹ് മത്സരത്തിൽ ഇരട്ടഗോളുകളും ഐമൻ ഒരു ഗോളും നേടി.

ഗ്രൂപ്പിൽ മൂന്ന് പോയിന്റുമായി ഒന്നും സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് സെമിഫൈനൽ ഉറപ്പിക്കുവാൻ അടുത്ത മത്സരം വളരെയധികം നിർണായകമാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വിജയിച്ച  ജംഷഡ്പൂര് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ഈ മത്സരത്തിൽ വിജയിക്കാൻ ആയാൽ ബ്ലാസ്റ്റേഴ്സിന് ഏറെക്കുറെ സെമിഫൈനൽ  ഉറപ്പിക്കാം. ഈ മത്സരം വിജയിക്കുകയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എതിരെയുള്ള അവസാന മത്സരത്തിൽ സമനില എങ്കിലും നേടാനായാൽ ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തോടെ സെമി ഫൈനലിലേക്ക് യോഗ്യത നേടാം.

നാളെ വൈകുന്നേരം 7:30ന് നടക്കുന്ന പോരാട്ടത്തിലാണ് ജംഷഡ്പൂര് എഫ്സിയെ ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ജനുവരി 20 വൈകുന്നേരം 7:30ന് നടക്കുന്ന ഗ്രൂപ്പിൽ അവസാന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യൂണിറ്റഡിനെയും ബ്ലാസ്റ്റേഴ്സ് നേരിടും.

ബ്ലാസ്റ്റേഴ്‌സിന്റെ ഫിയദോർ ടീമിലേക്ക് എപ്പോൾ വരും?? അപ്ഡേറ്റ് ഇതാ…

ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യവാനായ ഫുട്ബോൾ താരം ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരമൊ??… എവിടെ പോയാലും അവസരമില്ല?..