ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ ചർച്ചകൾക്ക് ശേഷം ഒട്ടനവധി പ്രതീക്ഷയോടെ സ്വന്തമാക്കിയ താരമാണ് ഇന്ത്യൻ ഇന്റർനാഷണൽ മുന്നേറ്റ താരമായ ഇഷാൻ പണ്ഡിത.
എന്നാൽ ഇന്ത്യയിലെ ഏറ്റവും നിർഭാഗ്യവാനായ ഫുട്ബോൾ താരം ഇഷാനാണോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അത്രയധികം ദയനീയമാണ് താരത്തിന്റെ നിലവിലെ അവസ്ഥ.
നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച മുൻനിര താരങ്ങളെ എടുത്തു നോക്കുമ്പോൾ, അതിൽ ഏറ്റവും കുറവ് അവസരം ലഭിച്ച താരമായിരിക്കും ഇഷാൻ. ബ്ലാസ്റ്റേഴ്‌സ് വമ്പൻ തുകയ്ക്ക് സ്വന്തമാക്കിയെങ്കിലും ഇതുവരെ ഒരു മത്സരത്തിൽ പോലും താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടില്ല.
ഏഷ്യൻ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലേക്ക് താരത്തെ തിരെഞ്ഞെടുത്തത് സന്തോഷക്കരമായ കാര്യമാണെങ്കിലും, കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ താരത്തിന് സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിൽ പോലും ഇടം ലഭിച്ചിരുന്നില്ല.
അതിനുപകരം താരം നിലവിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം സൂപ്പർ കപ്പ് കളിക്കാനുണ്ടെകിൽ മികച്ചൊരു പ്ലേ ടൈം താരത്തിന് ലഭിച്ചേനെ. കാരണം ഇവാനാശാൻ എല്ലാ താരങ്ങൾക്കും ഇപ്പോൾ അവസരം നൽകുന്നുണ്ട്.
Is Ishan pandita is the most unluckiest current footballer in India?
— KERALA BLASTER FC??? (@SUSHANT66366812) January 13, 2024
Ishan signed for KBFC but he doesn't start a single game for us as of now In ISL
Now The super Cup is happening but he was included in National team but doesn't include even in the substitute bench
Thought?
ഇതുകൊണ്ടൊക്കെ തന്നെയാണ് താരമൊരു നിർഭാഗ്യവാനാണെന്ന് സംശയിക്കുന്നത്. എന്തിരുന്നാലും വരും ദിവസങ്ങിൽ താരത്തിന്റെ ഇത്തരം പ്രതിസന്ധികൾ മാറുമെന്ന് പ്രതിക്ഷിക്കാം.