ഏറെ ആവേശകരമായി തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ പാതിവഴിയിൽ എത്തിനിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെയധികം നിരാശ നൽകുന്നതാണ് സൂപ്പർതാരമായ അഡ്രിയാൻ ലൂണയുടെ പരിക്ക്. പരിക്ക് ബാധിച്ച താരത്തിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനാവില്ല.
അഡ്രിയാൻ ലൂണക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും ഒരു മുന്നേറ്റ നിര താരത്തിനെ സൈൻ ചെയ്തിട്ടുണ്ട്. 32 വയസുകാരനായ ഫെഡർ സെർനിച് എന്ന താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. ഫ്രീ ട്രാൻസ്ഫറിലൂടെ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരം ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് ക്ലബുമായി ഒപ്പുവെച്ചത്.
അതേസമയം പരിക്ക് മാറി അഡ്രിയാൻ ലൂണ സീസൺ അവസാനത്തോടെ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തുമോയെന്നറിയാനുള്ള ആകാംക്ഷ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരിൽ ഉണ്ട്. അഡ്രിയാൻ ലൂണ സീസണിലെ അവസാന മത്സരങ്ങളിൽ പ്രത്യേകിച്ച് പ്ലേഓഫ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
എന്നാൽ നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം അഡ്രിയാൻ ലൂണ സീസൺ അവസാനത്തിൽ കളിച്ചേക്കില്ല. ലൂണക്ക് പകരം മറ്റൊരു താരത്തിനെ സൈൻ ചെയ്തതോടെ ഈ സീസണിൽ ലൂണ കളിക്കാനുള്ള സാധ്യതകളില്ല. മാത്രമല്ല ലൂണയുടെ കാര്യത്തിൽ റിസ്ക് എടുക്കാനും ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല.