in , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

മലയാളി താരത്തിനൊപ്പം പരിശീലന പുനരാരംഭിച്ച് പരിക്കേറ്റ ബ്ലാസ്റ്റേഴ്സ് താരം🔥; രണ്ടാം പാദ മത്സരങ്ങൾ കളിക്കാൻ സാധ്യത🥵…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ അഭ്യൂഹംങ്ങൾക്കൊടുവിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയിൽ നിന്ന് ലെഫ്റ്റ് ബാക്ക് താരമായ ഐബൻഭ ഡോഹ്ലിംഗിനെ സ്വന്തമാക്കിയത്.

പക്ഷെ താരത്തിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വേണ്ടി വെറും മൂന്ന് മത്സരങ്ങളിൽ മാത്രമേ കളിക്കാൻ സാധിച്ചിരുന്നുള്ളു. മുംബൈക്കെതിരായ സീസണിലെ ആദ്യ പാദ മത്സരത്തിൽ താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങളിലൊന്നും കളിക്കാൻ സാധിച്ചില്ല.

നിലവിൽ താരം പരിക്കിൽ നിന്ന് മുക്തനായി കൊണ്ടിരിക്കുകയാണ്. താരം ജിം ട്രെയിനിങ് ചെയുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.

അതോടൊപ്പം ഇന്നലെ താരം പരിക്കേറ്റിരിക്കുന്ന മോഹൻ ബഗാന്റെ മലയാളി താരമായ ആഷിഖ് കുരുണിയനൊപ്പം ഫിസികൽ സ്‌ട്രെങ്ത് വീണ്ടെടുക്കാനുള്ള പരിശീലനം ഒന്നിച്ചു തുടങ്ങിയിട്ടുണ്ട്. എന്തിരുന്നാലും ഓരോ ദിവസവും കടന്നു പോകുന്നതനുസരിച്ച് താരം പരിക്കിൽ നിന്ന് മെച്ചപ്പെട്ടു വരുന്നുണ്ട്.

ഇന്ത്യ സൂപ്പർ ലീഗിന്റെ രണ്ടാം പദം മത്സരങ്ങളിൽ താരം കളിക്കാനുള്ള എല്ലാ സാധ്യതകളും നിലവിൽ കാണുന്നുണ്ട്. എന്തിരുന്നാലും താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

അഡ്രിയാൻ ലൂണ പ്ലേഓഫ് മത്സരങ്ങളിലേക്ക് തിരിച്ചെത്തുമോ? ഫാൻസിന്റെ ചോദ്യത്തിന് ഉത്തരമായി..

ലൂണയുടെ അഭാവം നികത്താൻ ഫെഡറിനാവുമോ? ലൂണയുടെ ജോലി ഈ സൂപ്പർ താരങ്ങളിലാണ്😍🔥