ഏറെ ആവേശകരമായി തുടങ്ങിയ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ പാതിവഴിയിൽ എത്തിനിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെയധികം നിരാശ നൽകുന്നതാണ് സൂപ്പർതാരമായ അഡ്രിയാൻ ലൂണയുടെ പരിക്ക്. പരിക്ക് ബാധിച്ച താരത്തിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനാവില്ല.
അഡ്രിയാൻ ലൂണക്ക് പകരം കേരള ബ്ലാസ്റ്റേഴ്സ് യൂറോപ്പിൽ നിന്നും ഒരു മുന്നേറ്റ നിര താരത്തിനെ സൈൻ ചെയ്തിട്ടുണ്ട്. 32 വയസുകാരനായ ഫെഡർ സെർനിച് എന്ന താരത്തിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. ഫ്രീ ട്രാൻസ്ഫറിലൂടെ കേരള ബ്ലാസ്റ്റേഴ്സിലെത്തിയ താരം ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് ക്ലബുമായി ഒപ്പുവെച്ചത്.
അഡ്രിയാൻ ലൂണ എന്ന ഓൾ റൗണ്ടർ താരത്തിന് പകരം എന്തുകൊണ്ട് ഫോർവേഡ് സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തിയെന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം പറയുകയാണെങ്കിൽ ലൂണയെ പോലെയൊരു താരത്തിനെ ബ്ലാസ്റ്റേഴ്സിന് കണ്ടെത്താനായില്ല.
അതിനാലാണ് ലൂണയുടെ ജോലി വിപിൻ മോഹനൻ എന്ന മിഡ്‌ഫീൽഡറിലേക്കും ഫെഡർ സെർനിച് എന്ന അറ്റാക്കിങ് താരത്തിലേക്കും ഏൽപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. മിഡ്‌ഫീൽഡും അറ്റാകിങ്ങും ഒരേപോലെ നോക്കുന്ന ലൂണക്ക് പകരം അറ്റാക്കിങ് സ്വഭാവമുള്ള താരത്തിനെ സൈൻ ചെയ്തതിന് പിന്നിലെ കാരണവും ഇതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ അപ്ഡേറ്റ് നൽകി.