ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒട്ടേറെ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരമായിരുന്നു ഓസ്ട്രേലിയൻ മുന്നേറ്റ താരം ജൗഷുവ സോട്ടിരിയോ.
എന്നാൽ പരിക്കിനെ തുടർന്ന് താരത്തിന് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങുകയാണ് താരം.
പരസ്പര സമ്മതത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായുള്ള കരാർ ജൗഷുവ സോട്ടിരിയോ അവസാനിപ്പിച്ചത്. അതോടൊപ്പം 2025 മെയ് 31 വരെ താരത്തിന് ഒരു ഇന്ത്യൻ ക്ലബ്ബിനു വേണ്ടി കളിക്കാൻ കഴിയില്ല.
അഥവാ ഒരു ഇന്ത്യൻ ക്ലബ് താരത്തെ സൈൻ ചെയ്യുകയാണേൽ ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്തിരുന്നാലും ഇതിനെ ബന്ധപ്പെട്ട് ഔദ്യോഗിക വിവരം കേരള ബ്ലാസ്റ്റേഴ്‌സ് ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും.