in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണയുടെ പകരം എന്തിന് ഫോർവേഡ് സൈനിങ്??  ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ച കാരണങ്ങൾ ഇതാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് സൂപ്പർതാരവും നായകനുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിക്കുന്നത്. ലൂണക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് യൂറോപ്പിൽ നിന്നുമുള്ള താരമായ ഫെഡർ സെർനിചിനെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്സിന് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടാണ് സൂപ്പർതാരവും നായകനുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിക്കുന്നത്. ലൂണക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് യൂറോപ്പിൽ നിന്നുമുള്ള താരമായ ഫെഡർ സെർനിചിനെയാണ്.

അഡ്രിയാൻ ലൂണയെന്ന കളി നിയന്ത്രിക്കുന്ന ഒരു മിഡ്‌ഫീൽഡ് മജീഷ്യനു പകരം ഒരു ഫോർവേഡ് താരത്തിനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദിക്കുന്നുണ്ട്. ലൂണക്ക് പകരം ഒരു മിഡ്‌ഫീൽഡ് താരത്തിനെയല്ലേ കേരള ബ്ലാസ്റ്റേഴ്സ് വിദേശ താരമായി സൈൻ ചെയ്യേണ്ടത് എന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്‌ പ്രകാരം ലൂണക്ക് പകരം അറ്റാകിംഗ് താരത്തിനെ കൊണ്ടുവന്നതിന് പിന്നിലും കാരണമുണ്ട്. മധ്യനിരയിലും അറ്റാക്കിങ്ങിലും ഒരുപോലെ പ്രവർത്തിക്കുന്ന ലൂണയുടെ അഭാവത്തിൽ മധ്യനിരയുടെ നിയന്ത്രണം മലയാളി താരമായ വിപിൻ മോഹനൻ ഏറ്റെടുക്കുമ്പോൾ അറ്റാക്കിങ് സപ്പോർട്ട് നൽകുവാനും ആക്രമിച്ചു കളിക്കാനും കഴിവുള്ള ഒരു വിദേശ താരത്തിനെ സ്വന്തമാക്കുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വീകരിച്ചത്.

ഈയൊരു കാരണം കൊണ്ടാണ് യൂറോപ്പിൽ നിന്നുമൊരു അറ്റാക്കിങ് സ്വഭാവമുള്ള താരത്തിനെ ലൂണക്ക് പകരമായി കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്. ലൂണയുടെ മധ്യനിരയിലെയും അറ്റാക്കിങ് നിരയിലെയും അഭാവം വളരെ മനോഹരമായി നികത്താൻ ഫെഡർ, വിപിൻ എന്നിവർക്ക് കഴിയുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പഴയത് പോലെയാവരുത്!! ഈ മാറ്റങ്ങൾ വേണമെന്ന് വിദേശതാരം

ബ്ലാസ്റ്റേഴ്‌സിന്റെ ഫിയദോർ ടീമിലേക്ക് എപ്പോൾ വരും?? അപ്ഡേറ്റ് ഇതാ…