ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും വളരെയധികം ആകാംക്ഷയോടെ കാത്തിരുന്നത് ലൂണയുടെ പകരക്കാരൻ വേണ്ടിയായിരുന്നു. ഇപ്പോളിത ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.
കേരള ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ പകരക്കാരനായി ലിത്വാനിയ നാഷണൽ ടീമിന്റെ ക്യാപ്റ്റനായ ഫെഡർ സെർനിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ സീസൺ അവസാനിക്കുന്ന വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്.
താരം കഴിഞ്ഞ ഒക്ടോബർ മാസത്തിൽ, യൂറോ 2024 ക്വാളിഫിക്കേഷൻ മത്സരത്തിൽ യൂറോപ്പിലെ തന്നെ മികച്ച ടീമുകളിലൊന്നായ ഹംഗറിക്കെതിരെ നേടിയ തകർപ്പൻ ഗോളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നുണ്ട്.
ലെഫ്റ്റ് വിങ്ങിലൂടെ പന്ത് സ്വീകരിച്ച് ഒറ്റയ്ക്കുള്ള ഗംഭീര കുത്തിപ്പിനോടുവിൽ രണ്ട് പ്രതിരോധ താരങ്ങളെ കവിളിപ്പിച്ചു പെനാൽറ്റി ബോക്സിന്റെ തൊട്ട് മുൻപ് നിന്നും തുടർത്താ ഷോട്ട് പോസ്റ്റിൽ കയറുക്കയായിരുന്നു. ഗോളി പന്ത് സേവ് ചെയ്യാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…
? Fedor Černych goal against Hungary in Euro 2024 Qualifiers ??? #KBFC pic.twitter.com/k8uxHlLmM5
— KBFC XTRA (@kbfcxtra) January 10, 2024
എന്തിരുന്നാലും ആരാധകരെല്ലാം വളരെയധികം പ്രതിക്ഷയോടെയാണ് ഈ സൈനിങ് നോക്കി കാണുന്നത്. താരത്തിന് ആരാധകരുടെ പ്രതിക്ഷക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.