കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ അരങ്ങേറിയ ഗ്രൂപ്പ് മത്സരങ്ങളിൽ വിജയം നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യും ജംഷഡ്പൂര് എഫ്സിയും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന പോരാട്ടത്തിൽ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയത്.
ഇന്ന് രാത്രി 7 30ന് ആരംഭിച്ച ജംഷഡ്പൂര് എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ജംഷഡ്പൂര് എഫ്സി രണ്ടു ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സൂപ്പർ കപ്പിൽ സ്വന്തമാക്കി നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെ പരാജയപ്പെടുത്തി.
മത്സരം തുടങ്ങി 17 മിനിറ്റ്ൽ നെസ്റ്ററിന്റെ ഗോളിലൂടെ ലീഡ് നേടിയ നോർത്തീസ്റ്റ് യുണൈറ്റഡ്നെതിരെ 68, 88 മിനിറ്റുകളിൽ ഗോളുകൾ നേടി വളരെയധികം വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കുകയായിരുന്നു ജംഷഡ്പൂര് എഫ് സി.
ഇതോടെ ഗ്രൂപ്പിൽ ഓരോ മത്സരങ്ങളിലും വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പൂര് എഫ് സി എന്നിവർ മൂന്നു പോയിന്റുകൾ സ്വന്തമാക്കി മുൻനിരയിലാണ്. ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തി കേരള ബ്ലാസ്റ്റേഴ്സ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
അതേസമയം മത്സരങ്ങൾ പരാജയപ്പെട്ട നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഷില്ലോങ്ങ് ലജോങ് എന്നീ ടീമുകൾക്ക് സെമി പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ അടുത്ത രണ്ടു മത്സരങ്ങളിലും വിജയം അനിവാര്യമാണ്. ബ്ലാസ്റ്റേഴ്സിനോട് രണ്ടു ഗോൾ വ്യത്യാസത്തിൽ പരാജയപ്പെട്ട ഷില്ലോങ്ങ് ലജോങ് നാലാം സ്ഥാനത്താണ്.