in , ,

LOLLOL LOVELOVE OMGOMG AngryAngry

ഐഎസ്എൽ വിടാനൊരുങ്ങി സൂപ്പർ താരം?; താരത്തെ ലക്ഷ്യവെച്ച് യൂറോപ്പിലെ പ്രമുഖ ടീമുകൾ…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ഐഎസ്എൽ വിടാനൊരുങ്ങുക്കയാണ് മുംബൈ സിറ്റി എഫ്സിയുടെ സ്കോട്ടിഷ് സൂപ്പർ താരം ഗ്രെഗ് സ്റ്റുവർട്ട്. താരത്തെ നിലവിൽ സ്കോട്ട്ലാണ്ടിലെ പ്രമുഖ ക്ലബ്ബുകൾ ലക്ഷ്യവെച്ചിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം സ്കോട്ടിഷ് ക്ലബ്ബുകളായ മദർവെൽ, കിൽമാർനോക്ക്, ഡണ്ടി തുടങ്ങിയ വമ്പൻ ക്ലബ്ബുകൾ താരത്തെ സ്വന്തമാക്കാനായുള്ള താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തിരുന്നാലും മുംബൈ സിറ്റിക്ക്‌ ഇതൊരു വമ്പൻ തിരച്ചടിയാണ് നൽകുന്നത്.

താരം നിലവിലെ സീസണിൽ മുംബൈക്ക്‌ വേണ്ടി ഒമ്പത് മത്സരങ്ങൾ നിന്ന് രണ്ട് ഗോളും മൂന്ന് അസ്സിസ്റ്റും നേടിയിട്ടുണ്ട്. മധ്യ നിര താരമായും , അറ്റാക്കിങ് മധ്യ നിര താരമായും റൈറ്റ് വിങ്ങറുമായും കളിക്കാൻ കേൾപ്പുള്ള താരം കൂടിയാണ് ഗ്രെഗ് സ്റ്റുവർട്ട്.

എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പുറത്ത് വരുന്നതായിരിക്കും.

തീയുണ്ട കണക്കെ കിടിലൻ ഗോളുകൾ??ലൂണയുടെ പകരം വന്നവന്റെ ഗോളുകൾ ഇതാ..

കുതിച്ചുകയറാൻ കൊമ്പൻമാർ??കംബാക് വിജയം നടത്തിയെങ്കിലും സ്ഥാനം ബ്ലാസ്റ്റേഴ്സിന് പിന്നിൽ..